ക്രി​ക്ക​റ്റ് മ​ത്സ​രം: ഇ​ടു​ക്കി പ്ര​സ് ക്ല​ബ് ടീം ​ജേ​താ​ക്ക​ൾ
Sunday, December 8, 2019 10:51 PM IST
തൊ​ടു​പു​ഴ: സ്ത്രീ- ​ശി​ശു​സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് തെ​ക്കും​ഭാ​ഗം അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ കേ​ര​ള വ​നി​താ ടീ​മം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കെ​സി​എ ഇ​ല​വ​നെ​തി​രെ ഇ​ടു​ക്കി പ്ര​സ് ക്ല​ബ് ടീം ​പ​ത്ത് വി​ക്ക​റ്റി​നു വി​ജ​യി​ച്ചു. ഇ​ടു​ക്കി പ്ര​സ് ക്ല​ബ്ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ളാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ, ശി​ശു​ക്ഷേ​മ സ​മി​തി, ജി​ടെ​ക് ക​ന്പ്യൂ​ട്ട​ർ എ​ഡ്യു​ക്കേ​ഷ​ൻ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു മ​ത്സ​രം.
നി​ശ്ചി​ത 12 ഓ​വ​റി​ൽ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗ് തെര​ഞ്ഞെ​ടു​ത്ത കെ.​സി.​എ ഇ​ല​വ​ൻ എ​ട്ട് ഓ​വ​റി​ൽ 40 റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ്ര​സ്ക്ല​ബ് ടീം ​വി​ക്ക​റ്റൊ​ന്നും ന​ഷ്ട​മാ​കാ​തെ 5.3 ഓ​വ​റി​ൽ വി​ജ​യ​ല​ക്ഷ്യം നേ​ടി. മൂ​ന്ന് ഓ​വ​റി​ൽ 10 റ​ണ്‍​സ് വി​ട്ടു​കൊ​ടു​ത്ത് ഹാ​ട്രി​ക്ക​ട​ക്കം അ​ഞ്ച് വി​ക്ക​റ്റും പു​റ​ത്താ​കാ​തെ 14 റ​ണ്‍​സും നേ​ടി​യ വി​നോ​ദ് ക​ണ്ണോ​ളി​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.
സോ​ജ​ൻ സ്വ​രാ​ജ് (ക്യാ​പ്ട​ൻ), വി​നോ​ദ് ക​ണ്ണോ​ളി, സി. ​സ​മീ​ർ (വൈ​സ് ക്യാ​പ്റ്റ​ൻ), സം​പ്രീ​ത് കെ.​എ​സ്, സു​ജി​ത് സു​ധാ​ക​ർ, ജോ​ർ​ജ് തോ​മ​സ്, പി.​പി. ബി​നോ​ജ്, ജി​ജോ കാ​ളി​യാ​ർ, നി​ഖി​ൽ ജോ​സ്, അ​ഖി​ൽ സ​ഹാ​യി, അ​മ​ൽ ബാ​ല​കൃ​ഷ്ണ​ൻ, ജോ​മോ​ൻ വി. ​സേ​വ്യ​ർ, പി.​ആ​ർ. പ്ര​ശാ​ന്ത്, കെ.​ബി. വി​ൽ​സ​ണ്‍, ഷി​യാ​മി തൊ​ടു​പു​ഴ എ​ന്നി​വ​രാ​യി​രു​ന്നു പ്ര​സ്ക്ല​ബ് ടീ​മം​ഗ​ങ്ങ​ൾ. കെ.​ജി. പ്ര​ദീ​പ്കു​മാ​ർ ടീം ​മാ​നേ​ജ​റാ​യി​രു​ന്നു.
ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.