എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വാ​ഹ​ന​മി​ടി​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Sunday, December 8, 2019 10:50 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വാ​ഹ​ന​മി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. വ​ണ്ട​ൻ​മേ​ട് പോ​ലീ​സി​ന്‍റെ ര​ഹ​സ്യ നീ​ക്ക​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ലെ തേ​നി​യി​ലെ ഉ​ൾ​ഗ്രാ​മ​ത്തി​ൽനി​ന്നും പ്ര​ധാ​ന പ്ര​തി​യെ​യും കൂ​ട്ടാ​ളി​യേ​യും പി​ടി​കൂ​ടി​യ​ത്.
കേ​സി​ലെ ഒ​ന്നാം പ്ര​തി ക​ട​ശി​ക്ക​ട​വ് കു​മാ​ര​ഭ​വ​ൻ ശെ​ന്തി​ൽ​കു​മാ​ർ, മൂ​ന്നാം പ്ര​തി ക​ട​ശി​ക്ക​ട​വ് പ​വി​ത്ര​ഭ​വ​ൻ ആ​രോ​ഗ്യ​രാ​ജ് എ​ന്ന് വി​ളി​ക്കു​ന്ന രാ​മ​സ്വാ​മി എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്ഐ പി.​എ​സ്. നൗ​ഷാ​ദ,് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​യു​ടെ സ്പെഷൽ സ്ക്വാ​ഡ് ഓ​ഫീ​സ​ർ സു​ബൈ​ർ, ഡി​ജു ജോ​സ​ഫ്, എ​ച്ച്. സ​ന​ൽ​കു​മാ​ർ, സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​തേ​നി​യി​ലെ​ത്തി പ്ര​തി​ക​ൾ​ക്കാ​യ് തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. പോ​ലീ​സ് സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി​യ പ്ര​തി​ക​ൾ സ്ഥ​ല​ത്തുനി​ന്നും ക​ട​ന്നു. തു​ട​ർ​ന്ന് തേ​നി​യി​ലെ ബ​ന്ധു​വീ​ടു​ക​ളി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യാ​യി​രു​ന്നു.
ഓ​ടി ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ സാ​ഹ​സി​ക​മാ​യാ​ണ് കീ​ഴ്പ്പെടു​ത്തി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 16ന് ​രാ​ത്രി 9.30-ഓ​ടെ പു​റ്റ​ടി വ​ർ​ദാ​മു​ക്കി​ൽ എ​ട്ടം​ഗ സം​ഘം എ​ക്സൈ​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
നെ​ടു​ങ്ക​ണ്ടം എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ. വി. ​ശ​ശീ​ന്ദ്ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​രു​ണ്‍​രാ​ജ് എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു പ​രി​ക്കേ​റ്റ​ത്.