പ​രി​ശു​ദ്ധാ​ത്മാ​വ് നി​റ​യാ​ൻ സ​ഭ​യോ​ടു ചേ​ർ​ന്ന് ജീ​വി​ക്ക​ണം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Sunday, December 8, 2019 10:50 PM IST
ക​ട്ട​പ്പ​ന: എ​ല്ലാ​വ​രും വി​ശു​ദ്ധി​യി​ലേ​ക്ക് വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ന്നും വ​ച​നം ഗ്ര​ഹി​ച്ച് വി​ശ്വ​ാസ​ത്തി​ൽ ജീ​വി​ച്ചാ​ലേ വി​ശു​ദ്ധി​യി​ൽ ആ​ഴ​പ്പെ​ടാ​നാ​വൂ​വെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു.

ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി​യി​ൽ എ​ട്ടാ​മ​ത് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്തി​ക​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും പ​രി​ശു​ദ്ധാ​ത്മാ​വ് നി​റ​യാ​ൻ സ​ഭ​യോ​ട് ചേ​ർ​ന്ന് വി​ശ്വാ​സ​ത്തി​ൽ ജീ​വി​ക്ക​ണം. വി​ശ്വാ​സ​ത്തി​ൽ നി​ന്നാ​ണ് വി​ശു​ദ്ധി ഉ​ട​ലെ​ടു​ക്കു​ന്ന​തെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ലാ​ണ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തു​ന്ന​ത്. 12 വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു​വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. 25000-ഓ​ളം പേ​ർ​ക്ക് ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്ന് നാ​ലി​ന് ജ​പ​മാ​ല​യും 4.30-ന് ​ഫാ. ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ലിന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബ​ാന​യും ന​ട​ക്കും. കു​മ​ളി ഫെ​റോ​ന​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മിക​ത്വം വ​ഹി​ക്കും. നാ​ളെ 4.30ന് ​ച​ങ്ങ​നാശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. അ​ണ​ക്ക​ര ഫെ​ാ റോ​ന​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മിക​ത്വം വ​ഹി​ക്കും.
തു​ട​ർ​ന്ന് ഫാ. ​ഡാ​നി​യേ​ൽ പൂവ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും.