കാ​ർ​ഷി​ക മു​ന്നേ​റ്റ​ത്തി​നാ​യി കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക സാ​ന്പ​ത്തി​ക സ​ർ​വേ
Saturday, December 7, 2019 11:04 PM IST
തൊ​ടു​പു​ഴ: കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 75000 വീ​ടു​ക​ളി​ൽ സ​മ​ഗ്ര കാ​ർ​ഷി​ക സാ​ന്പ​ത്തി​ക സ​ർ​വേ ന​ട​ത്തു​മെ​ന്ന് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 19 പ​ഞ്ചാ​യ​ത്തു​ക​ളി​ലും തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലു​മാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്.

ന്യൂ​മാ​ൻ കോ​ള​ജി​ലെ എ​ൻ​സി​സി -എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കാ​ർ​ഷി​ക വി​വ​ര​ശേ​ഖ​ര​ണം ആ​റു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കും. പ്രാ​ഥ​മി​ക വി​വി​ര​ശേ​ഖ​ര​ണ​വും പ​ഴം, പ​ച്ച​ക്ക​റി, ഇ​റ​ച്ചി, മീ​ൻ, മു​ട്ട , കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ലു​ള്ള സ്വ​യം​പ​ര്യാ​പ്ത​ത സം​ബ​ന്ധി​ച്ച ചോ​ദ്യാ​വ​ലി ഉ​പ​യോ​ഗി​ച്ചാ​ണ് കാ​ർ​ഷി​ക സാ​ന്പ​ത്തി​ക സ​ർ​വേ ന​ട​ത്തു​ന്ന​ത്.

ഇ​തോ​ടൊ​പ്പം വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കൃ​ഷി​യി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള ക​ർ​ഷ​ക​രു​ടെ ഉ​ത്​പ​ന്ന​ങ്ങ​ളു​ടെ അ​ള​വ്, വി​പ​ണ​നം സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണ​വും ന​ട​ത്തും. സ​ർ​വേ​യി​ൽ കൃ​ഷി​ഭൂ​മി​യു​ടെ അ​ള​വ്, ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത​യും ഉ​ൾ​പ്പെ​ടു​ത്തും. നാ​ലു​ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന സ​ർ​വേ​യു​ടെ ആ​ദ്യ​ഘ​ട്ടം നാ​ളെ​മു​ത​ൽ 15 വ​രെ ന​ട​ക്കും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​രി​മ​ണ്ണൂ​ർ, ആ​ല​ക്കോ​ട്, ഇ​ട​വെ​ട്ടി, കു​മാ​ര​മം​ഗ​ലം, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2020 മേ​യ് മാ​സ​ത്തോ​ടെ എ​ല്ലാ​ഘ​ട്ട​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ ആ​രം​ഭി​ക്കു​ന്ന വി​ല്ലേ​ജ് സ്ക്വ​യ​റി​ന്‍റെ വി​പ​ണ​ന സ​ർ​വേ​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​ത് ഈ ​സ​ർ​വേ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. കൂ​ടാ​തെ 200 ക്ല​സ്റ്റ​റു​ക​ളും 200 വാ​രാ​ന്ത്യ സാ​യാ​ഹ്ന​ച​ന്ത​ക​ളും ആ​രം​ഭി​ക്കും.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 7.30-ന് ​ന്യൂ​മാ​ൻ കോ​ള​ജി​ന് സ​മീ​പം മ്യാ​ലി​ൽ എം.​കെ. വി​ശ്വം​ഭ​ര​ന്‍റെ വ​സ​തി​യി​ൽ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി എം​ജി യൂ​ണി​വ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​സാ​ബു തോ​മ​സ് നി​ർ​വ​ഹി​ക്കും.

കാ​ഡ്സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടോ​മി കാ​വാ​ലം, ല​ത്തീ​ഫ് മു​ഹ​മ്മ​ദ്, ദേ​വ​സ്യ ദേ​വ​സ്യ, ലി​ന്‍റ സി​ബി​ൻ, ഏ​ലി​ക്കു​ട്ടി മാ​ണി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. പ്ര​ജീ​ഷ് മാ​ത്യു, ഡോ.​കെ.​ജെ. കു​ര്യ​ൻ, ജേ​ക്ക​ബ് മാ​ത്യൂ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, ഡോ. ​കെ.​ജെ. കു​ര്യ​ൻ, ജേ​ക്ക​ബ് മാ​ത്യു, ല​ഫ്. പ്ര​ജീ​ഷ് മാ​ത്യു, വി.​പി. ജോ​ർ​ജ്, കെ.​എം. മ​ത്ത​ച്ച​ൻ, ടെ​ഡി ജോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.