തൊ​ടു​പു​ഴ സ​ന്പൂ​ർ​ണ മാ​ലി​ന്യ മു​ക്ത ന​ഗ​ര​മാ​കും
Saturday, December 7, 2019 11:04 PM IST
തൊ​ടു​പു​ഴ: സ​ന്പൂ​ർ​ണ മാ​ലി​ന്യ​മു​ക്ത ന​ഗ​രം എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ തീ​രു​മാ​നം. ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ​നി​ന്നും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് ഉ​ട​ൻ തു​ട​ക്ക​മാ​കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കു​പ്പി​ച്ചി​ല്ല്, പൊ​ട്ടി​യ ചി​ല്ല്, ചി​ല്ല് കു​പ്പി, ബ​ൾ​ബ്, സി​എ​ഫ്എ​ൽ, ട്യൂ​ബ് ലൈ​റ്റു​ക​ൾ എ​ന്നി​വ ശേ​ഖ​രി​ക്കു​ക​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചെ​യ്യു​ന്ന​ത്. ഓ​രോ വാ​ർ​ഡി​ലും അ​ഞ്ച് പോ​യി​ന്‍റു​ക​ളെ​ങ്കി​ലും ഇ​ത്ത​രം വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ക​ണ്ടെ​ത്തും.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ചി​ല്ലു​കു​പ്പി​ക​ൾ, ഗ്ലാ​സ് ചി​ല്ലു​ക​ൾ, കു​പ്പി​ച്ചി​ല്ലു​ക​ൾ എ​ന്നി​വ പ്ര​ത്യേ​ക​മാ​യും സി​എ​ഫ്എ​ൽ ബ​ൾ​ബു​ക​ൾ, ട്യൂ​ബ് ലൈ​റ്റു​ക​ൾ എ​ന്നി​വ പൊ​ട്ടാ​തെ വേ​റെ​യും ന​ൽ​ക​ണം. ക്രോ​ക്ക​റി, പി​ക്ച​ർ ടൂ​ബു​ക​ൾ, ക്ലോ​സ​റ്റ്, വാ​ഷ് ബേ​സി​ൽ, പൊ​ട്ടി​യ വ​സ്തി പ്ലേ​റ്റു​ക​ൾ എ​ന്നി​വ ശേ​ഖ​രി​ക്കി​ല്ല.

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ 31-ാം വാ​ർ​ഡി​ൽ പി​എം​എ​വൈ പ​ദ്ധ​തി​പ്ര​കാ​രം 28 പേ​ർ​ക്ക് ഭ​വ​ന​നി​ർ​മാ​ണ​ത്തി​നു​ള്ള അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​കാ​ത്ത​ത് കൗ​ണ്‍​സി​ല​ർ പി.​വി. ഷി​ബു വി​ഷ​യ​മാ​യി ഉ​ന്ന​യി​ച്ചു. ഒ​രു​മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള​വ​ർ നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ വി​ശ​ദ​മാ​യ ച​ർ​ച്ച​ക്കു​വേ​ണ്ടി മാ​റ്റി​വെ​ച്ചു. ഇ​തോ​ടൊ​പ്പം ന​ഗ​ര​സ​ഭ​യി​ലെ 16 ാം വാ​ർ​ഡി​ലെ കൊ​ച്ചു​ക​ല്ലോ​ലി​ക്ക​ൽ അ​നു​പ്രി​യ​യു​ടെ പി​എം​എ​വൈ ഭ​വ​ന​ത്തെ ഹ​രി​ത​ഭ​വ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​താ​യി കൗ​ണ്‍​സി​ലി​ൽ അ​റി​യി​ച്ചു.

എ​ഡി​എ​സ് ത​ല​ത്തി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ച്ച് പ​രി​ശോ​ധി​ച്ച് ന​ൽ​കി​യ 11 ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നും ന​ഗ​ര​സ​ഭ ജൂ​റി അം​ഗ​ങ്ങ​ളാ​ണ് ഹ​രി​ത​ഭ​വ​നം തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​നു​പ്രി​യ​യെ 10,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്നും കൗ​ണ്‍​സി​ലി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു.