യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​നെ​തി​രേ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും
Saturday, December 7, 2019 11:04 PM IST
തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ജ​ന​ദ്രോ​ഹ​പ​ര​മാ​യ ഭ​ര​ണ​ത്തി​നെ​തി​രേ എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 11-ന് ​രാ​വി​ലെ 10-ന് ​ബ​ഹു​ജ​ന മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഭ​ര​ണ​സ​മി​തി​യു​ടെ പി​ടി​പ്പു​കേ​ട് മൂ​ലം പ​ഞ്ചാ​യ​ത്തി​ൽ വി​ക​സ​ന മു​ര​ടി​പ്പും അ​ഴി​മ​തി​യും കൊ​ടി​കു​ത്തി വാ​ഴു​ക​യാ​ണെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ജ​ന​ക്ഷേ​മ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​വാ​ൻ ഭ​ര​ണ​സ​മി​തി ത​യാ​റാ​കു​ന്നി​ല്ല. സ​ർ​ക്കാ​ർ ഫ​ണ്ടും മ​റ്റ് ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ഫ​ണ്ടും വി​നി​യോ​ഗി​ക്കാ​തെ ലാ​പ്സാ​ക്കു​ക​യാ​ണ്. വ​ണ്ണ​പ്പു​റം പി​എ​ച്ച്സി​യെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​യി​ല്ല. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യും ഹ​രി​ത​സേ​ന പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​വും പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യി​ല്ല.

ടൂ​റി​സം സാ​ധ്യ​ത​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ലു​ൾ​പെ​ട്ട കോ​ട്ട​പ്പാ​റ​മ​ല, മീ​നു​ളി​യാ​ൻ​പാ​റ, തൊ​മ്മ​ൻ​കു​ത്ത്, ആ​ന​യ​ടി​ക്കു​ത്ത്, കാ​റ്റാ​ടി​ക്ക​ട​വ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ത്ത​ത് ഭ​ര​ണ​സ​മി​തി​യു​ടെ പി​ടി​പ്പു​കേ​ടാ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​എം. സോ​മ​ൻ, കെ.​കെ. ബി​നോ​യി, എ.​ജെ. ജോ​സ്, കെ.​ജി. വി​നോ​ദ്, കെ.​എം.​എ. ക​രീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.