പു​സ്ത​കാ​സ്വാ​ദ​ന സ​ദ​സ്
Saturday, December 7, 2019 11:04 PM IST
തൊ​ടു​പു​ഴ: മ​ണ​ക്കാ​ട് ദേ​ശ​സേ​വി​നി വാ​യ​നാ​സ​ഖ്യം പു​സ്ത​കാ​സ്വാ​ദ​ന സ​ദ​സ് ഇ​ന്ന് മൂ​ന്നി​ന് ദേ​ശ​സേ​വി​നി വാ​യ​ന​ശാ​ല ഹാ​ളി​ൽ ന​ട​ക്കും. ജ്ഞാ​ന​പീ​ഠ ജേ​താ​വ് അ​ക്കി​ത്ത​വും കൃ​തി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ.​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​രി​ങ്കു​ന്നം ജോ​സ​ഫ് മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. എ​ൻ. ബാ​ല​ച​ന്ദ്ര​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. എ​ൻ. വി​ജ​യ​ൻ മു​ക്കു​റ്റി, രാ​ജേ​ന്ദ്ര​ൻ പോ​ത്ത​നാ​ശേ​രി, കെ. ​ശി​വ​രാ​മ​ൻ​നാ​യ​ർ, എ​സ്.​ബി. പ​ണി​ക്ക​ർ, വി.​എ​സ്. ബാ​ല​കൃ​ഷ്ണ​പി​ള്ള, പി.​ജി. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.