നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Saturday, December 7, 2019 11:01 PM IST
മു​ട്ടം :കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി കു​ഞ്ഞേ നി​ന​ക്കാ​യ് കാ​ന്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ട്ടം ജ​ന​മൈ​ത്രി പോ​ലീ​സ്, ധ​ന്വ​ന്ത​രി പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ്, മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി സ്കൂ​ൾ, കോ​ള​പ്ര എ​ൽ​പി സ്കൂ​ൾ, തോ​ട്ടി​ൻ​ക​ര അ​ങ്ക​ണ​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ധ​ന്വ​ന്ത​രി​യി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ട്ടം എ​സ്ഐ ബൈ​ജു പി. ​ബാ​ബു നി​ർ​വ​ഹി​ച്ചു. അ​ഡ്വ. അ​ന്പി​ളി അ​നി​ൽ പോ​ക്സോ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു. എ​എ​സ്ഐ അ​ബ്ദു​ൾ​ഖാ​ദ​ർ, കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​യു. റ​ഷീ​ദ്, മു​ട്ടം ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ദീ​പ്കു​മാ​ർ, രാം​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.