ഉ​ടു​ന്പ​ൻ​ചോ​ല- ര​ണ്ടാം​മൈ​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, December 7, 2019 11:00 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല - ചി​ത്തി​ര​പു​രം- ര​ണ്ടാം​മൈ​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ച്ചു. ഉ​ടു​ന്പ​ൻ​ചോ​ല - ര​ണ്ടാം മൈ​ൽ റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത് അ​വി​ക​സി​ത മേ​ഖ​ല​യി​ൽ കൂ​ടി​യാ​ണ്. ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ കൂ​ടി ക​ട​ന്നു​പോ​കു​ന്ന റോ​ഡ് ഗ്രാ​മ​ങ്ങ​ളു​ടെ​യും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ​യും വി​ക​സ​ന​ത്തി​ന് വ​ഴി​തെ​ളി​ക്കു​മെ​ന്നും ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

എ​സ്.​രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ലാ മു​രു​കേ​ശ​ൻ, ഉ​ടു​ന്പ​ൻ​ചോ​ല മു​ൻ എം.​എ​ൽ.​എ കെ.​കെ .ജ​യ​ച​ന്ദ്ര​ൻ, നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മ​ല ന​ന്ദ​കു​മാ​ർ, വ​നം വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം പി.​എ​ൻ വി​ജ​യ​ൻ, സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ എ​ൻ.​പി സു​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.