ടൂ​റി​സം ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി
Saturday, December 7, 2019 11:00 PM IST
കാ​ൽ​വ​രി​മൗ​ണ്ട്: ഹൈ​റേ​ഞ്ചി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും ടൂ​റി​സം രം​ഗ​ത്ത് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും കാ​ൽ​വ​രി​മൗ​ണ്ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന് കൂ​ടു​ത​ൽ പ്ര​ചാ​ര​ണം ന​ൽ​കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് കാ​ൽ​വ​രി​മൗ​ണ്ട് ടൂ​റി​സം ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി രൂ​പീ​ക​രി​ച്ചു. കാ​ൽ​വ​രി​മൗ​ണ്ട് വി​നോ​ദ​സ​ഞ്ചാ​ര സാ​ങ്കേ​തം കേ​ന്ദ്ര​മാ​ക്കി സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കും. പ്ര​സി​ഡ​ന്‍റാ​യി മോ​ബി​ൻ മാ​ത്യു​വി​നെ​യും സെ​ക്ര​ട്ട​റി​യാ​യി പി.​സി. ജി​ബു​വി​നെ​യും ട്ര​ഷ​റ​റാ​യി ബേ​ബി​ച്ച​ൻ ജോ​സ​ഫി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.