പൈ​നാ​വ് ഗ​വ. സ്കൂ​ളി​ന് ഒ​രു​കോ​ടി അ​നു​വ​ദി​ച്ചു: റോ​ഷി അ​ഗ​സ്റ്റി​ൻ
Saturday, December 7, 2019 11:00 PM IST
ചെ​റു​തോ​ണി: പൈ​നാ​വ് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ഒ​രു​കോ​ടി കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. ലോ​വ​ർ പ്രൈ​മ​റി മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ഇ​വി​ടെ അ​പ്പ​ർ പ്രൈ​മ​റി​കൂ​ടി ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് ആ​രം​ഭി​ച്ചി​രു​ന്നു.

1968-ൽ ​ആ​രം​ഭി​ച്ച സ്കൂ​ൾ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത നേ​രി​ട്ടി​രു​ന്നു. ഇ​ടു​ക്കി ഡാം ​നി​ർ​മാ​ണ സ​മ​യ​ത്ത് നി​ർ​മി​ച്ച് കെ​ട്ടി​ട​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ത്തി​നാ​യി കൈ​മാ​റു​ക​യാ​യി​രു​ന്നു.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് മു​ഖേ​ന​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ട്ട് ക്ലാ​സ് മു​റി​ക​ളും ടോ​യ് ല​റ്റ് മ​റ്റി​ത​ര സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. ഇ​തോ​ടൊ​പ്പം എം​എ​ൽ​എ​ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച സ്കൂ​ൾ ബ​സ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.