ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ അ​ധി​കാ​രി​യി​ല്ല
Saturday, December 7, 2019 10:58 PM IST
ഉ​പ്പു​ത​റ: ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ സെ​ക്ര​ട്ട​റി​യി​ല്ലാ​താ​യി​ട്ട് ര​ണ്ടു​മാ​സം ക​ഴി​ഞ്ഞു. പു​തി​യ സെ​ക്ര​ട്ട​റി​യെ നി​യ​മി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം അ​വ​ധി​യെ​ടു​ത്തു. ഇ​പ്പോ​ൾ മ​റ്റൊ​രു പ​ഞ്ചാ​യ​ത്തി​ൽ നി​യ​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.

സെ​ക്ര​ട്ട​റി​യി​ല്ലാ​ത്ത​തി​നാ​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​വി​ടെ ഒ​ന്നും ന​ട​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്കാ​ണ് നി​ല​വി​ൽ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല. പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വ​നി​യോ​ഗ​ത്തി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തി​നെ അ​പേ​ക്ഷി​ച്ച് ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് വ​ള​രെ പി​ന്നി​ലാ​ണ്. ഇ​ത് സെ​ക്ര​ട്ട​റി​യു​ടെ അ​ഭാ​വ​മാ​ണ​ന്നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ വി​ശ​ദീ​ക​ര​ണം.