പൊ​തു ശൗ​ചാ​ല​യം പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല
Saturday, December 7, 2019 10:58 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നാ​ലു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ കാ​ന്ത​ല്ലൂ​രി​ൽ നി​ർ​മി​ച്ച പൊ​തു ശൗ​ചാ​ല​യം തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ശൗ​ചാ​ല​യം നോ​ക്കി​ന​ട​ത്താ​ൻ ആ​ളെ കി​ട്ടാ​ത്ത​തി​നാ​ലാ​ണ് ശൗ​ചാ​ല​യം തു​റ​ക്കാ​ത്ത​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി രാ​ജേ​ന്ദ്ര​ൻ പ​റ​യു​ന്നു. എ​ത്ര​യും​വേ​ഗം ശൗ​ചാ​ല​യം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.