പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ബി​ജെ​പി നേ​താ​ക്ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം; മ​ത്സ്യ വ്യാ​പാ​ര​കേ​ന്ദ്രം അ​ട​പ്പി​ച്ചു
Saturday, December 7, 2019 10:58 PM IST
ഇ​ര​ട്ട​യാ​ർ: മ​തി​യാ​യരേ​ഖ​ക​ളും പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സും ഇ​ല്ലാ​തെ ഇ​ര​ട്ട​യാ​ർ ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മ​ത്സ്യ വ്യാ​പാ​ര കേ​ന്ദ്രം അ​ട​പ്പി​ക്കാ​നെ​ത്തി​യ പ​ഞ്ചാ​യ​ത്ത് - ഹെ​ൽ​ത്ത് അ​ധി​കൃ​ത​രും ബി​ജെ​പി നേ​താ​ക്ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം. സം​ഘ​ർ​ഷ​ത്തി​നൊ​ടു​വി​ൽ സ്ഥാ​പ​നം പൂ​ട്ടി. ക​ട്ട​പ്പ​ന പോ​ലീ​സ് എ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കി​യ​ത്.

ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മ​ത്സ്യ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള ലൈ​സ​ൻ​സ് ഇ​ല്ലെ​ന്ന പേ​രി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ്ര​വ​ർ​ത്ത​നാ​നു​മ​തി നി​ര​സി​ച്ച​ത്. ഇ​തു വ​ക​വ​യ്ക്കാ​തെ സ്ഥാ​പ​നം തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. സ്ഥാ​പ​നം അ​ട​പ്പി​ക്കാ​നെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥാ​പ​ന ഉ​ട​മ​യെ അ​നു​കൂ​ലി​ച്ചെ​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ളും ത​മ്മി​ൽ വാ​ഗ്വാ​ദം ഉ​ണ്ടാ​കു​ക​യും സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യു​മാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ലെ ചി​ല ആ​ളു​ക​ളു​ടെ വ്യ​ക്തി​പ​ര​മാ​യ താ​ൽ​പ​ര്യ​ങ്ങ​ളാ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണം. ഒ​രു​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന വാ​ഗ്വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പ​നം അ​ട​പ്പി​ച്ച് സ്ഥാ​പ​ന ഉ​ട​മ​യോ​ട് മ​തി​യാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി പ​ഞ്ചാ​യ​ത്ത് സ്റ്റാ​ളി​ൽ മ​ത്സ്യ വ്യാ​പാ​രം ന​ട​ത്താ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.