മ​റ​യൂ​രി​ലെ ച​ന്ദ​ന​ക്കാ​ടു​ക​ൾ ഇ​നി ഇ​ല​ക്‌ട്രോ​ണി​ക് ക​ണ്ണി​ൽ; ച​ന്ദ​ന​ക്കാ​ടു​ക​ളി​ൽ ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മ​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു
Saturday, December 7, 2019 10:58 PM IST
മ​റ​യൂ​ർ: മൂ​വാ​യി​രം കോ​ടി​യി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന മ​റ​യൂ​രി​ലെ ച​ന്ദ​ന​ക്കാ​ടു​ക​ൾ ഇ​നി ഇ​ല​ക്‌ട്രോ​ണി​ക് ഐ ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ. യു​എ​ൻ​ഡി​പി​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഇ​ന്ത്യ ഹൈ​റേ​ഞ്ച് മൗ​ണ്ട​ൻ ലാ​ൻ​ഡ് സ്കേ​പ് പ്രോ​ജ​ക്ടി​ന്‍റെ കീ​ഴി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. എ​ട്ടു​ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പൂ​ർ​ണ​ത​യു​ള്ള ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മ​ൽ കാ​മ​റ​ക​ളാ​ണ് വ​ന​ത്തി​നു​ള്ളി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. മു​ഴു​വ​ൻ​സ​മ​യ കാ​മ​റ നി​രീ​ക്ഷ​ണം ഇ​തി​ലൂ​ടെ സാ​ധി​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക കം​പ്യൂ​ട്ട​ർ യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കും.

യു​എ​ൻ​ഡി​പി 11 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ഹാ​യ​മെ​ത്തി​ക്കും

കേ​ര​ള​ത്തി​ലെ വ​നം വ​കു​പ്പ് ഡി​വി​ഷ​നു​ക​ളാ​യ മ​റ​യൂ​ർ സാ​ൻ​ഡ​ൽ ഡി​വി​ഷ​ൻ, മൂ​ന്നാ​ർ വ​ന്യ​ജീ​വി ഡി​വി​ഷ​ൻ, മൂ​ന്നാ​ർ ഡി​വി​ഷ​ൻ, മാ​ങ്കു​ളം ഡി​വി​ഷ​ൻ, വാ​ഴ​ച്ചാ​ൽ ഡി​വി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ 11 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു​എ​ൻ​ഡി​പി വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം​ന​ല്കി.

ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ല​നി​ര​ക​ൾ മ​റ്റു മേ​ഖ​ല​ക​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​വും ജൈ​വ വൈ​വി​ധ്യം നി​റ​ഞ്ഞ​തു​മാ​ണ്. ഈ ​മ​ല​നി​ര​ക​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ സാ​ന്പ​ത്തി​ക, സാ​മൂ​ഹി​ക ഉ​ന്ന​മ​ന​വും, പ്ര​കൃ​തി​സം​ര​ക്ഷ​ണ​വും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. വ​ന​ത്തി​നു​ള്ളി​ലെ വാ​റ്റി​ൽ മ​ര​ങ്ങ​ളു​ടെ നി​ർ​മാ​ർ​ജ​നം, ച​ന്ദ​ന​സം​ര​ക്ഷ​ണം എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ചി​ല്ല​യ്ക്കും സ​ഹാ​യം

മ​റ​യൂ​ർ വ​നം വ​കു​പ്പി​ന്‍റെ കീ​ഴി​ൽ മ​റ​യൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല്ല ലേ​ല​വി​പ​ണി​ക്കും യു​എ​ൻ​ഡി​പി​യു​ടെ സ​ഹാ​യം. ഗോ​ത്ര സ​മൂ​ഹ​ത്തി​ന്‍റെ കാ​ർ​ഷി​ക വി​ള​ക​ൾ ന്യാ​യ​വി​ല​യ്ക്ക് വി​റ്റ​ഴി​ക്കു​വാ​ൻ ചി​ല്ല ലേ​ല വി​പ​ണി​പോ​ലെ ഇ​ന്ത്യ​യി​ൽ മ​റ്റൊ​രു വി​പ​ണി​യി​ല്ല. വി​പ​ണി ആ​ധു​നി​ക​വ​ൽ​ക​രി​ക്കാ​ൻ പു​തി​യ സോ​ഫ്‌റ്റ്‌വേർ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കും. ചി​ല്ല​യി​ൽ പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കാ​ൻ ച​ണം, തു​ണി ചാ​ക്കു​ക​ൾ പ​ച്ച​ക്ക​റി സം​ഭ​രി​ക്കു​ന്ന​തി​ന് വി​ത​ര​ണം​ചെ​യ്യും.