ഭൂ​വി​ത​ര​ണ ഉ​ദ്ഘാ​ട​നം
Saturday, December 7, 2019 10:55 PM IST
അ​ടി​മാ​ലി: ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ഭൂ​ര​ഹി​ത​രാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭൂ​മി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​കു​റ്റി​യാ​ർ​വാ​ലി​യി​ൽ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും. മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.