ലോ​ട്ട​റി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും
Saturday, December 7, 2019 10:55 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് ഭാ​ഗ്യ​ക്കു​റി​യു​ടെ വി​ത​ര​ണ-​വി​ൽ​പ​ന മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന വ​ഴി​വി​ട്ട ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ലു​ള്ള ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​നു​മു​ന്നി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ധ​ർ​ണ ന​ട​ത്തും.

ലോ​ട്ട​റി ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ടി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ൽ വ്യാ​പ​ക​മാ​യ ത​ട്ടി​പ്പു​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ലോ​ട്ട​റി മാ​ഫി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല​രാ​ണ് തൊ​ടു​പു​ഴ​യി​ൽ ഓ​ഫീ​സ് നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും സം​ഘ​ട​ന കു​റ്റ​പ്പെ​ടു​ത്തി.