തെ​രു​വു​നാ​യ​ക​ൾ​ക്ക് വ​ന്ധ്യം​ക​ര​ണം
Saturday, December 7, 2019 10:55 PM IST
മൂ​ന്നാ​ർ: ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കും. ത​ദ്ദേ​ശ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യി ഇ​രു​പ​തു നാ​യ്ക്ക​ളെ​യാ​ണ് വ​ന്ധ്യം​ക​രി​ക്കു​ന്ന​ത്. നാ​യ്ക്ക​ളെ ഇ​ടു​ക്കി​യി​ൽ എ​ത്തി​ച്ചാ​ണ് വ​ന്ധ്യം​ക​രി​ക്കു​ന്ന​ത്.

വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​യ​ശേ​ഷം ഇ​വ​ക​ളെ ഒ​രാ​ഴ്ച​യ്ക്കകം വീ​ണ്ടും മൂ​ന്നാ​റി​ലെ​ത്തി​ക്കും. ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കൂ​ട്ടം​കൂ​ടി ന​ട​ക്കു​ന്ന നാ​യ്ക്ക​ൾ നാ​ട്ടു​കാ​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യ​തോ​ടെ​യാ​ണ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ന് നേ​രി​ട്ട് ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്വാ​ശ്ര​യ​സം​ഘ​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.