പ​ട്ട​യമേ​ള നാ​ളെ: മാ​ങ്കു​ള​ത്ത് 50 പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കും
Saturday, December 7, 2019 10:55 PM IST
മാ​ങ്കു​ളം: മാ​ങ്കു​ളം വി​ല്ലേ​ജി​ലെ 50 പേ​ർ​ക്ക് നാ​ളെ പ​ട്ട​യം ന​ൽ​കും. 2019 ജ​നു​വ​രി​യി​ൽ ക​ള​ക്ട​ർ അ​സൈ​മെ​ന്‍റ് ഉ​ത്ത​ര​വു ന​ൽ​കി​യി​ട്ടും പ​ട്ട​യം ല​ഭി​ക്കാ​ത്ത അ​ന്പ​ത് പേ​ർ​ക്കാ​ണ് നാ​ളെ പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ദേ​വി​കു​ള​ത്ത് ന​ട​ക്കു​ന്ന പ​ട്ട​യ​മേ​ള റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും.

ന​ട​പ​ടി ക്ര​മം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന 40 പേ​രു​ടെ പ​ട്ട​യ​ഫ​യ​ലി​ൽ അ​ന്തി​മ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ലാ​ൻ​ഡ് അ​സൈ​മെ​ന്‍റ് ഡെ​പ്യു​ട്ടി ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലു​ട​ൻ അ​ടു​ത്ത പ​ട്ട​യ​മേ​ള​യി​ൽ അ​വ​ർ​ക്കും ദേ​വി​കു​ളം, മാ​ങ്കു​ളം വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന പ​ട്ട​യ അ​പേ​ക്ഷ​ക​ൾ​ക്കും പ​ട്ട​യം ന​ൽ​കു​മെ​ന്ന് ദേ​വി​കു​ളം ത​ഹ​സീ​ൽ​ദാ​ർ ജി​ജി കു​ന്ന​പ്പ​ള്ളി അ​റി​യി​ച്ചു.

മാ​ങ്കു​ളം വി​ല്ലേ​ജി​ലെ പ​ട്ട​യ​വി​ത​ര​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടും പ​ട്ട​യ​വി​ത​ര​ണ ന​ട​പ​ടി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട്ടി​മ​റി​ക്കു​ന്ന​താ​യി കാ​ണി​ച്ച് സി​പി​ഐ മാ​ങ്കു​ളം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ ജോ​സ് ലോ​കാ​യു​ക്ത​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഡി​സം​ബ​ർ 31-ന​കം മാ​ങ്കു​ളം വി​ല്ലേ​ജി​ലെ ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​യ ഫ​യ​ലു​ക​ളി​ൽ പ​ട്ട​യം ന​ൽ​കി റി​പ്പോ​ർ​ട്ടു​ചെ​യ്യാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ലോ​കാ​യു​ക്ത ഡി​വി​ഷ​ൻ ബെഞ്ച് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​യ 100 ഫ​യ​ലു​ക​ളി​ൽ എ​ട്ടു ഫ​യ​ലു​ക​ൾ ക​ള​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ൽ നി​രാ​ക​രി​ച്ചി​രു​ന്നു. ശേ​ഷി​ക്കു​ന്ന 92 പ​ട്ട​യ​ഫ​യ​ലു​ക​ളി​ൽ 40 എ​ണ്ണം​കൂ​ടി തീ​ർ​പ്പാ​കാ​നു​ണ്ട്. 1980, 1985, 1996 വ​ർ​ഷ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ പ​തി​ച്ചു​ന​ൽ​കി​യ ഭൂ​മി 12 വ​ർ​ഷ​ത്തി​നു​ശേ​ഷം വി​ല​യ്ക്ക് വാ​ങ്ങി​യ​വ​ർ​ക്കാ​ണ് പ​ട്ട​യം സാ​ധൂ​ക​രി​ച്ചു ന​ൽ​കു​ന്ന​ത്.

മാ​ങ്കു​ള​ത്തെ പ​ട്ട​യ​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക​ണ​മെ​ങ്കി​ൽ 1999-ൽ ​സ​ർ​ക്കാ​ർ പ​തി​ച്ചു​ന​ൽ​കി​യ 1016 പേ​രു​ടെ ഭൂ​മി​ക്കും മാ​ങ്കു​ളം ഫോ​റ​സ്റ്റ് സെ​റ്റി​ൽ​മെ​ന്‍റ് ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​വ​കാ​ശ​വ​ദം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന 600-ഓ​ളം പേ​രു​ടെ കൈ​വ​ശ ഭൂ​മി​ക്കും പ​ട്ട​യം ല​ഭി​ക്ക​ണം.