മ​സ്റ്റ​റിം​ഗ് ആ​ശ​യ​ക്കു​ഴ​പ്പം: സ​ർ​ക്കാ​രി​ന്‍റെ പാ​ളി​ച്ച​യെ​ന്ന് ഡി​സി​സി
Saturday, December 7, 2019 10:55 PM IST
തൊ​ടു​പു​ഴ: സാ​മൂ​ഹ്യ​സു​ര​ക്ഷ പെ​ൻ​ഷ​ൻ​കാ​രു​ടെ ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗി​ൽ ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ​ന്നും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ള്ള ഇ​ടു​ക്കി​യി​ൽ അ​ക്ഷ​യ സെ​ന്‍റ​റു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​മൂ​ലം സെ​ന്‍റ​റു​ക​ളി​ലെ​ത്തു​ന്ന വ​യോ​ധി​ക​ർ ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി​ ക​ല്ലാ​ർ.

കി​ട​പ്പു​രോ​ഗി​ക​ളു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ​ത്തു​ന്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ കു​റ​വും നെ​റ്റു​വ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ളു​മാ​ണ് കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ന്ന​ത്. മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​ടു​ക്കി പോ​ലു​ള്ള പി​ന്നോ​ക്ക ജി​ല്ല​ക​ളി​ൽ ഡി​സം​ബ​ർ 15 എ​ന്നു​ള്ള അ​വ​സാ​ന തീയ​തി 2020 മാ​ർ​ച്ച് 31 വ​രെ നീ​ട്ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.