കർഷകസംഘം ജി​ല്ലാ സ​മ്മേ​ള​ന​വും ഭൂ ​സെ​മി​നാ​റും
Saturday, December 7, 2019 10:55 PM IST
ചെ​റു​തോ​ണി: ക​ർ​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​നം 12, 13, 14 തീ​യ​തി​ക​ളി​ൽ ചെ​റു​തോ​ണി​യി​ൽ ന​ട​ക്കു​മെ​ന്ന് ക​ർ​ഷ​ക സം​ഘം ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വാ​ഴ​ത്തോ​പ്പ് എ​ച്ച്ആ​ർ​സി ഹാ​ളി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ക്കും. ചെ​റു​തോ​ണി ബ​സ് സ്റ്റാ​ൻ​ഡ്് മൈ​താ​നി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ സെ​മി​നാ​റും പൊ​തു​സ​മ്മേ​ള​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.

ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്. ആ​ദ്യ​കാ​ല പ്ര​ചാ​ര​ണ രീ​തി​ക​ളാ​ണ് അ​വ​ലം​ബി​ച്ചി​ട്ടു​ള​ള​ത്. 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദീ​പ​ശി​ഖ, പ​താ​ക കൊ​ടി​മ​ര ജാ​ഥ​ക​ൾ സ​മ്മേ​ള​ന ന​ഗ​രി​യി​ൽ എ​ത്തും.

13-ന് ​വൈ​കു​ന്ന​രം അ​ഞ്ചി​ന് ജി​ല്ല​യി​ലെ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ളും ഭൂ​പ്ര​ശ്ന പ​രി​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും. മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. മു​ൻ മ​ന്ത്രി എം. ​വി​ജ​യ​കു​മാ​ർ, കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, കെ.​കെ. ശി​വ​രാ​മ​ൻ , ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ബി​നു കൈ​മ​ൾ, ജോ​സ് പാ​ല​ത്തി​നാ​ൽ, അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, ആ​ർ. മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. സെ​മി​നാ​റി​ൽ ഉ​രി​ത്തി​രി​യു​ന്ന പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ സം​ഗ്ര​ഹി​ച്ച് 17-ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കും. 14-ന് ​വൈ​കു​ന്നേ​രം നാ​ലി​ന്് ക​ർ​ഷ​ക​റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ഗീ​സ്, സ്വാ​ഗ​ത സം​ഘം ചെ​മ​യ​ർ​മാ​ൻ പി.​ബി. സ​ബീ​ഷ്, സെ​ക്ര​ട്ട​റി റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, സ​ബ് ക​മ്മിറ്റി ചെ​യ​ർ​മാ​ൻ എം.​വി. ബേ​ബി, ക​ണ്‍​വീ​ന​ർ എ​സ.് ശ്രീ​കാ​ന്ത് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.