ദേ​ശീ​യ​പാ​ത 85ന്‍റെ നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ; ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂ​ലം മ​രം​മു​റി​ക്ക​ൽ അ​ന​ന്ത​മാ​യി നീ​ളു​ന്നു
Saturday, December 7, 2019 10:55 PM IST
രാ​ജാ​ക്കാ​ട്: മ​രം മു​റി​ക്കാ​ൻ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. മ​രം മു​റി​ച്ചു​മാ​റ്റാ​ത്ത​തി​നാ​ൽ ദേ​ശീ​യ​പാ​ത 85-ന്‍റെ നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. നി​ർ​മാ​ണം ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത 85-ൽ ​ഗ്യാ​പ് മു​ത​ൽ ആ​ന​യി​റ​ങ്ക​ൽ വ​രെ​യു​ള്ള റോ​ഡി​ലെ 180 മ​ര​ങ്ങ​ളാ​ണ് അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​നീ​ക്കാ​നു​ള്ള​ത്.

വീ​തി​കൂ​ട്ടി നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ പൂ​പ്പാ​റ മു​ത​ൽ ദേ​വി​കു​ളം വ​രെ റോ​ഡ​രി​കി​ലാ​യി നി​ൽ​ക്കു​ന്ന 1650 മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​ന്ന​തി​ന് പി​സി​സി​എ​ഫ് 2018-ൽ ​ഉ​ത്ത​ര​വി​ട്ട​താ​ണ്. എ​ന്നാ​ൽ ഉ​ത്ത​ര​വ് ല​ഭി​ച്ച​തി​നു​ശേ​ഷം മ​രം മു​റി​ക്കാ​ത്ത​തി​നാ​ൽ ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ണ്ടു.

ക​രാ​റു​കാ​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന​00ല്ലാ​തെ​യു​ണ്ടാ​കു​ന്ന വീ​ഴ്ച​യി​ൽ നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ടാ​ൽ ഇ​തി​ന് ആ​നു​പാ​തി​ക​മാ​യ ന​ഷ്ടം ക​രാ​റു​കാ​ര​ന് ന​ൽ​ക​ണ​മെ​ന്ന​താ​ണ് വ്യ​വ​സ്ഥ. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി മ​രം മു​റി​ച്ചു​നീ​ക്കാ​ത്ത​തി​നാ​ൽ നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ട​തു​മൂ​ലം സ​ർ​ക്കാ​ർ ക​രാ​റു​കാ​ര​ന് ര​ണ്ടു​കോ​ടി എ​ഴു​പ​തു ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ടി​ട്ടും ഉ​ന്ന​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യി​ൽ അ​ന്പ​ത് ല​ക്ഷ​ത്തി​ൽ താ​ഴെ വി​ല​വ​രു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ത്ത​തി​നാ​ൽ ര​ണ്ട​ര​കോ​ടി​യി​ല​ധി​കം രൂ​പ സ​ർ​ക്കാ​രി​ന് അ​ധി​ക ബാ​ധ്യ​ത ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം​ന​ൽ​കു​മെ​ന്നും പൊ​തു​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും അ​റി​യി​ച്ചു.

പൂ​പ്പാ​റ​യ്ക്കും തോ​ണ്ടി​മ​ല​യ്ക്കും ഇ​ട​യ്ക്കു​ള്ള 300 മ​രം മാ​ത്ര​മാ​ണ് മു​റി​ച്ചു​നീ​ക്കി​യി​ട്ടു​ള്ള​ത്. അ​ത് ക​രാ​റു​കാ​ര​ന്‍റെ ചെ​ല​വി​ലാ​യി​രു​ന്നു. ഗ്യാ​പ് മു​ത​ൽ പൂ​പ്പാ​റ വ​രെ​യും തോ​ണ്ടി​മ​ല മു​ത​ൽ ബോ​ഡി​മെ​ട്ട് വ​രെ​യു​മു​ള്ള മ​ര​ങ്ങ​ൾ​കൂ​ടി മു​റി​ച്ചു​മാ​റ്റി​യാ​ൽ മാ​ത്ര​മേ വീ​തി​കൂ​ട്ടി​യു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധി​ക്കു.