എ​സ്ഐ അ​നി​ൽ​കു​മാ​റി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Friday, December 6, 2019 10:37 PM IST
ക​ട്ട​പ്പ​ന: വാ​ഴ​വ​ര സ്വ​ദേ​ശി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ​കു​മാ​റി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ.​സി. സ്റ്റീ​ഫ​ൻ ക​ത്ത​യ​ച്ചു.കേ​ര​ള​ത്തി​ൽ ക​ട​ബാ​ധ്യ​ത​യി​ൽ​പ്പെ​ട്ട് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന ക​ർ​ഷ​ക​രു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് പോ​ലീ​സു​കാ​രു​ടെ ആ​ത്മ​ഹ​ത്യ​ക​ൾ. സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നും മേ​ലു​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നു​മു​ണ്ടാ​കു​ന്ന ക​ടു​ത്ത മാ​ന​സി​ക പീ​ഡ​ന​വും വ​ന്യ​മാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളു​മാ​ണ് ഇ​ത്ര​യേ​റെ ആ​ത്മ​ഹ​ത്യ​ക​ൾ​ക്ക് വ​ഴി​തെ​ളി​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് രേ​ഖ​യാ​യി സ്വീ​ക​രി​ച്ച് അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ക്കു​മെ​ന്ന് വൈ.​സി. സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.