ത​ങ്ക​മ​ണി​യി​ൽ ഇ​ന്ന് എ​സ്പെ​ര​ൻ​സാ - 19
Friday, December 6, 2019 10:37 PM IST
ക​ട്ട​പ്പ​ന: ത​ങ്ക​മ​ണി​യി​ൽ എ​സ്പെ​ര​ൻ​സാ - 19 ക്രി​സ്മ​സ് സാ​യാ​ഹ്ന​വും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും മ​ത്സ​ര​ങ്ങ​ളും ഇ​ന്ന്. പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​സ​ന്ധ്യ, അ​ഗ്നി​ര​ഹി​ത കു​ക്കിം​ഗ് മ​ത്സ​രം - മി​സ്റ്റ​ലെ​റ്റോ, കാ​ര​ൾ ഗാ​ന മ​ത്സ​രം - കാ​രോ​ളി കാ​ന​റി, മ്യൂ​സി​ക്ക​ൽ നൈ​റ്റ് എ​ന്നി​വ ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ന് ​ന​ട​ക്കു​ന്ന കേ​ക്ക് മി​ക്സിം​ഗ് പ​രി​പാ​ടി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്യും. സാം​സ്കാ​രി​ക സ​മ്മേ​ള​നം വൈ​കു​ന്നേ​രം 6.30-ന് ​റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. കൊ​ച്ചി ചാ​വ​റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ത​ങ്ക​മ​ണി കെ​സി​വൈ​എം യൂ​ണി​റ്റും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു​പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്യും.
ത​ങ്ക​ണി സെ​ന്‍റ് തോ​മ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കു​മെ​ന്ന് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന അ​സി. വി​കാ​രി ഫാ. ​ഗോ​ഡ്സ​ണ്‍ ക​ണ്ണം​പ്ലാ​ക്ക​ൽ, ചാ​വ​റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ഡ്വൈ​സ​ർ ജി​ജോ പാ​ല​ത്ത​ിങ്ക​ൽ, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് മ​നു ജോ​സ​ഫ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.