പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക്ക് മ​ർ​ദ​നം; കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രേ കേ​സ്
Friday, December 6, 2019 10:35 PM IST
തൊ​ടു​പു​ഴ: കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സാ​യ രാ​ജീ​വ് ഭ​വ​നി​ൽ ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​യെ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഡി​സി​സി പ്ര​സി​ഡ​ന്‍റി​നു മു​ന്നി​ൽ വ​ച്ച് മ​ർ​ദി​ച്ച​താ​യി പ​രാ​തി.
ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കാ​രി​ക്കോ​ട് തൈ​പ്പ​റ​ന്പി​ൽ ടി.​എ​ച്ച്. ഹ​ലീ​ലി​നെ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​സ്ഐ എം.​പി.​സാ​ഗ​ർ പ​റ​ഞ്ഞു. സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ധ​ർ​ണ വി​ജ​യി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​ണ് രാ​ജീ​വ് ഭ​വ​നി​ൽ ഡി​കെ​ടി​എ​ഫി​ന്‍റെ ബ്ലോ​ക്ക് ക​മ്മി​റ്റി വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്ന​തെ​ന്ന് ഹ​ലീ​ൽ പ​റ​ഞ്ഞു. ഇ​ത് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഫോ​ണി​ൽ വി​ളി​ച്ച് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​റി​യാ​തെ​യാ​ണോ ക​മ്മി​റ്റി വി​ളി​ക്കാ​ൻ ആ​രു പ​റ​ഞ്ഞെ​ന്ന് ചോ​ദി​ച്ചു ക​യ​ർ​ത്തു സം​സാ​രി​ച്ചു. ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ൾ ക​മ്മി​റ്റി വി​ളി​ച്ച​തി​നെ ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യി. വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ ജാ​ഫ​ർ​ഖാ​ൻ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ഹ​ലീ​ൽ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​ത്. മ​ർ​ദ​ന​ത്തെ​തു​ട​ർ​ന്ന് ഹ​ലീ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ്, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്, ദേ​ശീ​യ നേ​തൃ​ത്വം എ​ന്നി​വ​ർ​ക്ക് ഇ​ന്ന് പ​രാ​തി ന​ൽ​കു​മെ​ന്ന് ഹ​ലീ​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ ബ്ലോ​ക്ക് ഓ​ഫീ​സി​ൽ ക​മ്മി​റ്റി കൂ​ടാ​നെ​ത്തി​യ​ത് ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി ഡി​സി​സി പ്ര​സി​ഡ​ന്‍റി​നു ബോ​ധ്യ​മു​ള്ള​താ​ണെ​ന്നും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.