കാ​റ്റ് ആ​ഞ്ഞ​ടി​ച്ചു; മൂ​ല​മ​റ്റം മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം
Friday, December 6, 2019 10:35 PM IST
മൂ​ല​മ​റ്റം: ക​ന​ത്ത കാ​റ്റി​ൽ മൂ​ല​മ​റ്റം മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ തു​ട​ങ്ങി​യ ക​ന​ത്ത കാ​റ്റി​ലാ​ണ് വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ഒ​ട്ടേ​റെ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞും ക​ട​പു​ഴ​കി വീ​ണും വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്നു. ഇ​ല​ക്്ട്രിക്ക​ൽ സെ​ക‌്ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ നി​ന്ന തെ​ങ്ങ് വീ​ണ് പോ​സ്റ്റ് ഒ​ടി​ഞ്ഞു.

വൈ​ദ്യു​തിലൈ​ൻ പൊ​ട്ടി ട്രാ​ൻ​സ്ഫോ​ർമ​റി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് വീ​ണ​ത് . ടൗ​ണി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​രി മാ​ധ​വ​ൻ നാ​യ​രു​ടെ ക​ട​യു​ടെ മു​ക​ളി​ലേ​ക്ക് റ​ബ​ർ മ​രം ഒ​ടി​ഞ്ഞുവീ​ണ് ക​ട​യും അ​ല​മാ​ര ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളും ത​ക​ർ​ന്നു.

മ​രം ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വെ​ട്ടി​മാ​റ്റി. നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ൾ കാ​റ്റി​ൽ ത​ക​ർ​ന്നു. പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​ന്‍റെ ഷീ​റ്റു​ക​ൾ നി​ലം​പ​തി​ച്ചു. മൂ​ല​മ​റ്റം, പ​തി​പ്പ​ള്ളി, വെ​ള്ളി​യാ​മ​റ്റം, അ​റ​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് കാ​റ്റ് ഉ​ണ്ടാ​യ​ത്. പാ​റ​ന്പു​ഴ ജോ​സ​ഫി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കു അ​യ​ൽ​വാ​സി​യു​ടെ തെ​ങ്ങ് വീ​ണ് വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പ​തി​പ്പ​ള്ളി​യി​ൽ വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​രം വീ​ണു. കൊ​ടു​ങ്കാ​റ്റു കാ​ര​ണം കാ​ൽ​ന​ട​ക്കാ​ർ ക​ട​ക​ളി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് അ​റ​ക്കു​ളം മേ​ഖ​ല​യി​ൽ ഇ​ത്ര​യും ശ​ക്ത​മാ​യി കാ​റ്റു വീ​ശു​ന്ന​ത്. നി​ര​വ​ധി തോ​ട്ട​ങ്ങ​ളി​ൽ റ​ബ​ർ മ​ര​ങ്ങ​ൾ ഒ​ടി​യു​ക​യും വി​വി​ധ കൃ​ഷി​ക​ൾ ന​ശി​ക്കു​ക​യും ചെ​യ്തു. കാ​റ്റി​ൽ നി​ര​വ​ധി വീ​ടു​ക​ളു​ടെ ഓ​ടു​ക​ൾ പ​റ​ന്നു​പോ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച​യും ഇ​ല​പ്പ​ള്ളി മേ​ഖ​ല​യി​ൽ കാ​റ്റ് വീ​ശി നാ​ശന​ഷ്ട​മു​ണ്ടാ​യി​രു​ന്നു.

മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞ് വീ​ണ് വൈ​ദ്യു​തിലൈ​നു​ക​ൾ ത​ക​ർ​ന്ന​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി, ടെ​ലി​ഫോ​ണ്‍ ബ​ന്ധ​ങ്ങ​ൾ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു.

കൂ​വ​ക്ക​ണ്ട​ത്ത്
വ്യാ​പ​ക നാ​ശം

വെ​ള്ളി​യാ​മ​റ്റം: ഇ​ന്ന​ലെ രാ​വി​ലെ കൂ​വ​ക്ക​ണ്ട​ത്ത് അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ വീ​ണ് മൂ​ന്ന് വീ​ടു​ക​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ക​രി​ങ്ങോ​ട്ടു​കു​ഴി​യി​ൽ അ​ലോ​ഷ്യ​സി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​യ്ക്ക് പ്ലാ​വ് വീ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. മ​ട​ത്തി​ക്കു​ഴി​യി​ൽ ഡൊ​മി​നി​ക് തോ​മ​സി​ന്‍റെ വീ​ടി​ന്‍റെ മു​റ്റ​ത്തു​നി​ന്ന തെ​ങ്ങും മ​ര​വും വീ​ണ് മ​തി​ലും ശു​ചി​മു​റി​യും പൂ​ർ​ണ​മാ​യും ന​ശി​ച്ചു.

മു​റ്റ​ത്തു​നി​ന്നി​രു​ന്ന വീ​ട്ടു​കാ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു. പു​ത്ത​ൻ​വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് മ​രം വീ​ണ് അ​ടു​ക്ക​ള പൂ​ർ​ണ​മാ​യും ന​ശി​ച്ചു.

കൂ​ടാ​തെ വൈ​ദ്യു​തി ലൈ​നി​ൽ മ​രം വീ​ണ് ഈ ​ഭാ​ഗ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി​യും മു​ട​ങ്ങി. ഇ​ത് പി​ന്നീ​ട് നാ​ട്ടു​കാ​ർ വെ​ട്ടി​മാ​റ്റു​ക​യാ​യി​രു​ന്നു.