മാ​സ്റ്റേ​ഴ്സ് അ​സോ. ജി​ല്ലാ കാ​യി​ക​മേ​ള
Thursday, December 5, 2019 10:33 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ കാ​യി​ക​മേ​ള 10ന് ​രാ​വി​ലെ 10ന് ​മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​യ ടോ​മി ജോ​സ​ഫ് കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
35 വ​യ​സു ക​ഴി​ഞ്ഞ എ​ല്ലാ പു​രു​ഷന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം. ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹം, ആ​രോ​ഗ്യ​മു​ള്ള മു​തി​ർ​ന്ന ത​ല​മു​റ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ർ വ​യ​സു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം അ​ന്നേ ദി​വ​സം രാ​വി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം.
35 വ​യ​സു മു​ത​ൽ ഓ​രോ അ​ഞ്ച് വ​യ​സി​നും ഓ​രോ പ്രാ​യ ഗ്രൂ​പ്പാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജ​നു​വ​രി നാ​ല്, അ​ഞ്ച് തീയ​തി​ക​ളി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള​യ്ക്കു​ള്ള ജി​ല്ലാ ടീ​മി​നെ ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും. ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ൽ 11 വ​രെ ഹ​രി​യാ​ന​യി​ലെ പ​ഞ്ച​ഗു​ള​യി​ൽ ന​ട​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഒൗ​സേ​പ്പ് ജോ​ണ്‍ പു​ളി​മൂ​ട്ടി​ൽ , സെ​ക്ര​ട്ട​റി കെ.​വി. ദേ​വ​സ്യ, സം​സ്ഥാ​ന ക​മ്മ​ിറ്റി മെം​ബ​ർ പി.​ജെ.​തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി അ​ഗ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ ടി.​ആ​ർ.​രാ​ജ​ൻ, റി​ട്ട. ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ടീ​ച്ച​ർ പി.​ആ​ർ.​ര​ണേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍: 9447980276.