പൊ​തു​മ​രാ​മ​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ൽ
Thursday, December 5, 2019 10:32 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ൽ ക​രാ​ർ ജോ​ലി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ക​രാ​റു​കാ​രു​ടെ സം​ഘ​ട​ന​ക​ളാ​യ കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ, ഓ​ൾ കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ൽ​എ​സ്ജി​ഡി ഇ​ടു​ക്കി യൂ​ണി​റ്റ് സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. മെ​റ്റ​ൽ, ക​ല്ല്, മ​ണ​ൽ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ കി​ട്ടാ​നി​ല്ല. എ​ല്ലാ പാ​റ​മ​ട​ക​ളും ക്ര​ഷ​റു​ക​ളും അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ​യാ​ണ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്കു ക്ഷാ​മ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, കാ​ഞ്ഞി​ര​പ്പ​ള്ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ഇ​വ കൊ​ണ്ടു​വ​രേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​ത് ഒ​രു ലോ​ഡി​ന് 15,000 രൂ​പ​യു​ടെ അ​ധി​ക​ചെ​ല​വ് വ​രു​ത്തു​ന്നു.
പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പി​ഡ​ബ്ല്യു​ഡി ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടേ​യും സ്ഥി​തി വ​ള​രെ മോ​ശ​മാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ ചെ​റു​കി​ട ക​രാ​റു​കാ​രു​ടെ നി​ല​നി​ല്പി​നെ​ത​ന്നെ ബാ​ധി​ക്കു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ഴു​ള്ള​ത്്.
മ​റ്റു ജി​ല്ല​യി​ൽ​നി​ന്നും മെ​റ്റീ​രി​യി​ൽ​സ് കൊ​ണ്ടു​വ​രു​ന്ന​തി​ന് വാ​ഹ​ന​കൂ​ലി ന​ല്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ജി​ല്ല​യി​ൽ ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു പാ​റ​മ​ട​യ്ക്കും ക്ര​ഷ​ർ യൂ​ണി​റ്റി​നും അ​നു​മ​തി ന​ല്കു​ക, പു​ഴ​ക​ളി​ൽനിന്നുംമ​ണ​ൽ വാ​രു​ന്ന​തി​ന് അ​നു​മ​തി ന​ല്കു​ക, തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മ​ിറ്റിയം​ഗം പി.​ഡി. ജോ​സ​ഫ്, ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. ജോ​ണ്‍​സ​ണ്‍, എ​ൽ​എ​സ്ജി​ഡി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ്, ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ മാ​ത്യു, ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജി മാ​രി​യി​ൽ, കെ.​കെ.​കു​ര്യ​ൻ, കെ.​ആ​ർ. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.