റോ​ട്ട​റി ക്ല​ബ് നി​ർ​മി​ച്ചുന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നാ​ളെ
Thursday, December 5, 2019 10:32 PM IST
തൊ​ടു​പു​ഴ: പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് റോ​ട്ട​റി ക്ല​ബ് കൊ​ച്ചി​ൻ മി​ഡ്ടൗ​ണ്‍ നി​ർ​മി​ച്ച് ന​ൽ​കു​ന്ന ഏ​ഴ് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​രി​ക്കാ​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
റോ​ട്ട​റി ഫൗ​ണ്ടേ​ഷ​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ റോ​ട്ട​റി കൊ​ച്ചി​ൻ മി​ഡ്ടൗ​ണ്‍ മു​രി​ക്കാ​ശേ​രി റോ​ട്ട​റി ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ട​യാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. 5,80,000 രൂ​പ​യാ​ണ് ഒ​രു വീ​ടി​ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വ്. പൂ​ർ​ണ​മാ​യും വീ​ട് ന​ഷ്ട​പ്പെ​ട്ട ഏ​ഴ് കു​ടും​ബ​ങ്ങ​ളി​ൽ നാ​ല് പേ​ർ​ക്ക് വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം മു​രി​ക്കാ​ശേ​രി സ്നേ​ഹ​മ​ന്ദി​രം ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ വി. ​സി. രാ​ജു​വാ​ണ് സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്. റോ​ട്ട​റി കൊ​ച്ചി​ൻ മി​ഡ്ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് ഏ​ബ്രാ​ഹം വെ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ക്കും. ക​ണ്‍​സ​ട​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നി​ൽ​വ​ർ​മ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​കെ. രാ​ജു, പി​ഡി​ജി അ​ഡ്വ. ബേ​ബി ജോ​സ​ഫ്, റോ​ട്ട​റി ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​ശ​ങ്ക​ർ, ക​ണ്‍​സ്ട്ര​‌ക‌്ഷ​ൻ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ വി​ജു ഏ​ബ്രാ​ഹം, വി. ​ദാ​മോ​ദ​ര​ൻ, റോ​ട്ട​റി ജി​ജി​ ആ​ർ. സ​ണ്ണി പെ​ന്പി​ള്ളി​ൽ, മു​രി​ക്കാ​ശേ​രി റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് ബെ​ന്നി മാ​ത്യു, സ്നേ​ഹ​മ​ന്ദി​രം ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ വി.​സി. രാ​ജു, റോ​ട്ട​റി സെ​ക്ര​ട്ട​റി ടി. ​ആ​ർ. സാ​ബു, ട്ര​ഷ​റ​ർ ബി​ജു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ റോ​ട്ട​റി ജി​ജി​ആ​ർ സ​ണ്ണി പെ​ന്പി​ള്ളി​ൽ, ക​ണ്‍​സ്ട്ര​‌ക‌്ഷ​ൻ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ വി​ജു ഏബ്രാ​ഹം, റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് ബെ​ന്നി മാ​ത്യു, കൊ​ച്ചി​ൻ മി​ഡ്ടൗ​ണ്‍ ഇ​ൻ​ക​മിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ്, ക്ല​ബ് സെ​ക്ര​ട്ട​റി വി​ജ​യ ഭാ​സ്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.