ക​ട്ട​പ്പ​ന ഭൂ​മി ത​ട്ടി​പ്പ് വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ക്കും
Thursday, December 5, 2019 10:29 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ൽ ത​ണ്ട​പ്പേ​രി​ൽ കൃ​ത്രി​മം കാ​ട്ടി വ്യാ​ജ​പ്പ​ട്ട​യം സ​ന്പാ​ദി​ച്ച കേ​സി​ൽ സ​ബ് ക​ള​ക്ട​ർ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ട്ട​പ്പ​ന വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രു​ന്ന ആ​ന്‍റ​ണി തോ​മ​സ്, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റാ​യി​രു​ന്ന കെ.​വി. സ​തീ​ശ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നേ​ട്ടീ​സ് ന​ൽ​കി. വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റാ​യി​രു​ന്ന സ​തീ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ദ്യോ​ഗ​ക്ക​യ​റ്റം ല​ഭി​ച്ച് ക്ല​ർ​ക്കാ​യി നി​യ​മ​നം ല​ഭി​ച്ചി​ട്ടു​ണ്ട്. ദേ​വി​കു​ള​ത്തു നി​യ​മ​നം​ല​ഭി​ച്ച സ​തീ​ശ് സ്വാ​ധീ​നം​ചെ​ലു​ത്തി ഇ​പ്പോ​ൾ ക​ട്ട​പ്പ​ന ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ഓ​ഫീ​സി​ൽ ക്ല​ർ​ക്കാ​ണ്. ക​ട്ട​പ്പ​ന​യി​ൽ വ്യാ​പ​ക​മാ​യി പ​ട്ട​യ തി​രി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ആ​ക്ഷേ​പം. പ​ല​ത​വ​ണ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ​ക്കു വി​ധേ​യ​നാ​യി​ട്ടു​ള്ള ആ​ന്‍റ​ണി​ക്ക് വ്യാ​ജ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ഒ​ത്താ​ശ​ചെ​യ്തി​രു​ന്ന​ത് സ​തീ​ശാ​ണെ​ന്നാ​ണ് ആ​രോ​പ​ണ​മു​ള്ള​ത്. സ​തീ​ശ​ന്‍റെ പേ​രി​ൽ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ള്ള​താ​ണെ​ന്ന് സി​പി​ഐ​യി​ലെ ഒ​രു മു​തി​ർ​ന്ന നേ​താ​വും അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ ക്യാ​ന്പ്

ചെ​റു​തോ​ണി: ഉ​പ്പു​തോ​ട് മ​ഹാ​ത്മ സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ന്‍റെ​യും ജ​ന​ശ്രീ​മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​പ്പു​തോ​ട് സെ​ന്‍റ് ജോ​സ​ഫ് പാ​രീ​ഷ്ഹാ​ളി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ ജ​ന​റ​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ഗോ​പി​നാ​ഥ് പേ​ഴ​ത്താ​നി​യി​ൽ, സ​ണ്ണി പു​ൽ​ക്കു​ന്നേ​ൽ, ത​ങ്ക​ച്ച​ൻ അ​ന്പാ​ട്ടു​കു​ഴി എ​ന്നി​വ​ർ അ​റി​യി​ച്ചു.