അ​ടി​മാ​ലി​യി​ൽ ര​ണ്ടു വീ​ടു​ക​ളി​ൽ മോ​ഷ​ണം
Thursday, December 5, 2019 10:28 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി മേ​ഖ​ല​യി​ലെ ര​ണ്ടു വീ​ടു​ക​ളി​ൽ മോ​ഷ​ണം. ഇ​രു വീ​ടു​ക​ളി​ൽ​നി​ന്നു​മാ​യി ഏ​ഴ​ര​പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​മാ​യി. അ​ടി​മാ​ലി ആ​യി​ര​മേ​ക്ക​ർ ക​ട​പ്പൂ​രേ​ൽ സാ​ന്േ‍​റാ, ആ​യി​ര​മേ​ക്ക​ർ നി​ര​പ്പേ​ൽ ജ​ന​ഭ​ക്ത​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്. ആ​യി​ര​മേ​ക്ക​ർ ആ​ശാ​രി​കു​ടി​യി​ൽ ഷി​ബു​വി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നെ​ങ്കി​ലും ബ​ഹ​ളം​കേ​ട്ട് ആ​ളു​ക​ൾ ഉ​ണ​ർ​ന്ന​തോ​ടെ മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
പു​ല​ർ​ച്ചെ മൂ​ന്നേ​മു​ക്കാ​ലോ​ടെ​യാ​ണ് ജ​ന​ഭ​ക്ത​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ജ​ന​ഭ​ക്ത​നും ഭാ​ര്യ ബീ​ന​യും മ​ക​ൾ വി​ധു​ല​യും ര​ണ്ടു കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ജ​ന​ഭ​ക്ത​ൻ വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലും ബാ​ക്കി​യു​ള്ള​വ​ർ ര​ണ്ടാം​നി​ല​യി​ലു​മാ​യി​രു​ന്നു. വീ​ടി​ന്‍റെ പി​റ​കി​ല​ത്തെ വാ​തി​ൽ​ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് ബീ​ന കി​ട​ന്നി​രു​ന്ന മു​റി​യി​ലെ​ത്തി ക​ഴു​ത്തി​ൽ​നി​ന്നും നാ​ലു​പ​വ​ന്‍റെ മാ​ല വ​ലി​ച്ചു​പൊ​ട്ടി​ച്ചു. ക​ഴു​ത്ത് വേ​ദ​നി​ച്ച​പ്പോ​ൾ ബീ​ന ഉ​ണ​ർ​ന്നു. മോ​ഷ്ടാ​വി​നെ​ക​ണ്ട് ബ​ഹ​ളം​വ​ച്ച​തോ​ടെ ഇ​യാ​ൾ പു​റ​ത്തോ​ക്കോ​ടി ര​ക്ഷ​പെ​ട്ടു.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടേ​മു​ക്കാ​ലോ​ടെ​യാ​ണ് ക​ട​പ്പൂ​രേ​ൽ സാ​ന്േ‍​റാ​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് സാ​ന്േ‍​റാ​യു​ടെ ഭാ​ര്യ സോ​ളി​യു​ടെ മൂ​ന്ന​ര​പ​വ​ന്‍റെ മാ​ല വ​ലി​ച്ചു​പൊ​ട്ടി​ച്ചു. സോ​ളി ഉ​ണ​ർ​ന്ന​തോ​ടെ മോ​ഷ്ടാ​വ് ര​ക്ഷ​പെ​ട്ടു. സം​ഭ​വ സ​മ​യ​ത്ത് സോ​ളി​യും മ​ക്ക​ളാ​യ ഡോ​ണും അ​മ​ലും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. സാ​ന്േ‍​റാ അ​ടി​മാ​ലി​യി​ലെ പെ​ട്രോ​ൾ പ​ന്പി​ൽ രാ​ത്രി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്.
ആ​ശാ​രി​ക്കു​ടി​യി​ൽ ഷി​ബു​വി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നെ​ങ്കി​ലും വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തോ​ടെ മോ​ഷ്ടാ​വ് ര​ക്ഷ​പെ​ട്ടു. ഇ​വി​ടെ​നി​ന്നും മോ​ഷ്ടാ​വ് കൈ​ക്ക​ലാ​ക്കി​യ വാ​ക്ക​ത്തി​യാ​ണ് ജ​ന​ഭ​ക്ത​ന്‍റെ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്. ജ​ന​ഭ​ക്ത​നും സാ​ന്േ‍​റാ​യും അ​ടി​മാ​ലി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും മോ​ഷ​ണം​ന​ട​ന്ന വീ​ടു​ക​ളി​ലെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ഇ​രു വീ​ടു​ക​ളി​ൽ​നി​ന്നും വ​ലി​ച്ചു​പൊ​ട്ടി​ച്ച മാ​ല​ക​ളി​ലു​ണ്ടാ​യി​രു​ന്ന താ​ലി വീ​ടു​ക​ളി​ൽ​ത​ന്നെ ഉ​പേ​ക്ഷി​ച്ചാ​ണ് മോ​ഷ്ടാ​വ് ര​ക്ഷ​പെ​ട്ട​ത്.