കു​ട്ടി​ക​ളെ വ​ല​വീ​ശി​പ്പി​ടി​ക്കാ​ൻ ല​ഹ​രി മാ​ഫി​യ സ​ജീ​വം
Thursday, December 5, 2019 10:28 PM IST
തൊ​ടു​പു​ഴ: സ്കൂ​ൾ , കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ വ​ല വീ​ശി​പ്പി​ടി​ക്കാ​ൻ ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ രം​ഗ​ത്ത്.
ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​നു സ​മീ​പം സ്കൂ​ൾ പ​രി​സ​ര​ത്ത് പി​ടി കൂ​ടി​യ സം​ഘം വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​വ​രാ​ണെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. ഇ​തി​നു മു​ൻ​പും കാ​റി​ലും മ​റ്റും ക​റ​ങ്ങി ന​ട​ന്ന് ഇ​വ​ർ ക​ഞ്ചാ​വ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​താ​യാ​ണ് വി​വ​രം.
ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നം വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സ​മീ​പ​ത്ത് വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ട​ക്കാ​ല​ത്ത് വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ളി​ൽ എ​ക്സൈ​സി​ന്‍റെ​യും മ​റ്റും നി​രീ​ക്ഷ​ണം ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും കൂ​ടു​ത​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​തോ​ടെ പ​രി​ശോ​ധ​ന​യു​ടെ ശ​ക്തി കു​റ​ഞ്ഞു. ഇ​തോ​ടെ ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ത​ല പൊ​ക്കു​ന്നു​വെ​ന്നാ​ണ് സൂ​ച​ന​ക​ൾ.
ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ്കൂ​ൾ പ​രി​സ​ര​ത്ത് എ​ത്തി​യ​തെ​ന്നാ​ണ് കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ നി​ന്നും പൊ​തി​ക​ളാ​ക്കി​യ ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു സ​മീ​പം ക​ഞ്ചാ​വ് ചെ​റു പൊ​തി​ക​ളാ​ക്കി​യാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.
മു​ന്പും ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി ഇ​വ​ർ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. പ​ല​പ്പോ​ഴും പോ​ലീ​സും എ​ക്സൈ​സും പി​ടി​കൂ​ടു​ന്ന ക​ഞ്ചാ​വു കേ​സു​ക​ളി​ലും മ​റ്റും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് കൗ​മാ​ര​ക്കാ​രാ​ണെ​ന്ന​താ​ണ് വ​സ്തു​ത. തൊ​ടു​പു​ഴ​യി​ൽ ഇ​ന്ന​ലെ പി​ടി​യി​ലാ​യ സം​ഘ​ത്തി​ലു​ള്ള​വ​രും നേ​ര​ത്തെ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​ത്ത​രം കേ​സു​ക​ളി​ൽ പി​ടി കൂ​ടു​ന്പോ​ൾ പ​ല​പ്പോ​ഴും നി​യ​മ​പ​ര​മാ​യ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സും എ​ക്സൈ​സും പോ​കാ​ത്ത​ത് ഇ​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​ണെ​ന്ന പ​രി​ഗ​ണ​ന​യി​ലാ​ണ്. എ​ന്നാ​ൽ ഈ ​ആ​നു​കൂ​ല്യം വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തി​ന് ഇ​വ​ർ​ക്ക് പ്രേ​ര​ണ​യാ​വു​ന്നു​ണ്ട ്.
കാ​ര​ണം മാ​ഫി​യാ സം​ഘ​ങ്ങ​ളു​ടെ വ​ല​യി​ൽ അ​ക​പ്പെ​ട്ടാ​ൽ പി​ന്നീ​ട് ഇ​തി​ൽ നി​ന്നും മോ​ച​നം പെ​ട്ട​ന്നു സാ​ധ്യ​മ​ല്ല.ന​ഗ​ര​ത്തി​ൽ ക​ഞ്ചാ​വ് മാ​ഫി​യ വി​ൽ​പ​ന​യ്ക്കാ​യു​ള്ള ഏ​ജ​ന്‍റു​മാ​രാ​ക്കു​ന്ന​തും വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ത്തി​നു സ​മീ​പ​ത്തു നി​ന്ന് ല​ഹ​രി മ​രു​ന്നു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ സം​ഘ​ത്തെ പോ​ലീ​സ് നേ​ര​ത്തെ പി​ടി കൂ​ടി​യി​രു​ന്നു. ഇ​വ​രി​ൽ നി​ന്നും നി​രോ​ധി​ച്ച മ​രു​ന്നു​ക​ളാ​ണ് പി​ടി കൂ​ടി​യ​ത്.
വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​ധാ​ന ഇ​ര​ക​ൾ. ആ​ർ​ഭാ​ട​ക​ര​മാ​യ ജീ​വി​ത​ത്തി​നു​വേ​ണ്ടി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ല​രും ഇ​ത്ത​രം വ​ഴി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഹോ​സ്റ്റ​ലു​ക​ളി​ലും മ​റ്റ് താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന​താ​യി പോ​ലീ​സും ഏ​ക്സൈ​സും ക​ണ്ടെ​ത്തി​യി​രു​ന്നു. ന​ഗ​ര​ത്തി​ലൂ​ടെ ആ​ഡം​ബ​ര ബൈ​ക്കു​ക​ളി​ലും മ​റ്റു​മാ​യി അ​മി​ത​വേ​ഗ​ത്തി​ൽ ചീ​റി​പ്പാ​യു​ന്ന ഇ​ത്ത​രം സം​ഘ​ങ്ങ​ൾ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ശ​ല്യ​മാ​കാ​റു​ണ്ട്. ന​ഗ​ര​ത്തി​ലെ പ​ല മേ​ഖ​ല​ക​ളി​ലും ത​ന്പ​ടി​ക്കു​ന്ന ഇ​വ​രി​ൽ പ​ല​ർ​ക്കും ക​ഞ്ചാ​വ് മ​യ​ക്ക് മ​രു​ന്ന് വി​ൽ​പ​ന സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.
15 മു​ത​ൽ 21 വ​യ​സു​വ​രെ​യു​ള്ള കൗ​മാ​ര​ക്കാ​രി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന​ത്. ഒ​രി​ക്ക​ൽ ല​ഹ​രി​യി​ൽ​പെ​ട്ടു​പോ​യാ​ൽ പ​ഴ​യ ജീ​വി​ത​ത്തി​ലേ​ക്ക് പൂ​ർ​ണ​മാ​യും തി​രി​ച്ചെ​ത്തു​ക അ​സാ​ധ്യ​മാ​ണെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ കൗ​മാ​ര​പ്രാ​യ​ക്കാ​രെ ല​ക്ഷ്യം വ​ച്ച് ഇ​വ​രെ വ​ട്ട​മി​ടു​ന്ന ല​ഹ​രി​മ​രു​ന്ന്, ക​ഞ്ചാ​വ് മാ​ഫി​യാ സം​ഘ​ങ്ങ​ളെ നി​ല​ക്കു നി​ർ​ത്താ​ൻ പോ​ലീ​സി​നും എ​ക്സൈ​സി​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.