സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ പ​ഠി​പ്പി​ക്കു​ന്ന പാ​ഠം ഷ​ഹ​ല ഷെ​റി​ൻ
Friday, November 22, 2019 10:30 PM IST
കു​മ​ളി: ക്ലാ​സ്മു​റി​ക​ളി​ൽ പാ​ദ​ര​ക്ഷ പാ​ടി​ല്ല, ശു​ചി​മു​റി​ക​ൾ​ക്ക് ശു​ചി​ത്വ​മി​ല്ല, പാ​ന്പും പ​ഴു​താ​ര​യും ഒ​ളി​ച്ചി​രി​ക്കു​ന്നു, സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യ​വും രൂ​ക്ഷം...
കു​മ​ളി​ക്കു സ​മീ​പ​മു​ള്ള സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ക്ക​ൾ പ​ഠി​ക്കു​ന്ന സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും ഇ​താ​ണ് അ​വ​സ്ഥ. ക്ലാ​സ് മു​റി​യി​ൽ പാ​ന്പു​ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ക്കു​ന്ന​തു​വ​രെ​യെ​ത്തി പൊ​തു​വി​ദ്യാ​ഭ്യാ​സം. പൊ​തു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ കോ​ടി​ക​ൾ ചെ​ല​വി​ടു​ന്പോ​ഴാ​ണ് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ മു​ഖ്യ​ധാ​ര ജീ​വി​ത സ​ന്പ്ര​ദാ​യ​ങ്ങ​ളി​ൽ​നി​ന്നും വേ​റി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ക്ലാ​സ് മു​റി​ക​ളി​ൽ ചെ​റി​പ്പ് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത സ്കൂ​ളു​ക​ൾ അ​ദ്ഭു​ത​മാ​ണെ​ങ്കി​ലും സ​ത്യ​മാ​ണ്. ക്ലാ​സ് മു​റി​ക​ളു​ടെ മു​ന്നി​ൽ കു​ഞ്ഞ​ൻ ചെ​രു​പ്പു​ക​ൾ ഉൗ​രി​യി​ട്ട​നി​ല​യി​ൽ ക​ണ്ട​ത് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ക്ലാ​സു​മു​റി​യി​ൽ ഫ്ളോ​ർ ടൈ​ൽ പ​തി​പ്പി​ച്ച​തി​നാ​ലാ​ണെ​ന്നാ​യി​രു​ന്നു പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ മ​റു​പ​ടി. ഫ്ളോ​ർ ടൈ​ലി​ൽ ചെ​രി​പ്പി​ട്ടു ച​വി​ട്ടാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് സ്കൂ​ളി​ലെ ഒ​ന്നാം പാ​ഠം. വ​രാ​ന്ത​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന ചെ​രു​പ്പു​ക​ൾ വൈ​കു​ന്നേ​രം വീ​ട്ടി​ൽ പോ​കു​ന്പോ​ഴാ​ണ്ര​തേ കു​ട്ടി​ക​ൾ അ​ണി​യു​ന്ന​ത്.
അ​പ്പോ​ഴും അ​ധ്യാ​പ​ക​ർ​ക്ക് ക്ലാ​സ് മു​റി​ക​ളി​ൽ ചെ​രി​പ്പി​ന് അ​യി​ത്ത​മി​ല്ല.
സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​തി​ക്ര​മം കാ​ട്ടു​ന്ന സ്കൂ​ളു​ക​ളി​ലും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളാ​ണ് മു​ന്നി​ൽ. സ്കൂ​ൾ സ​മ​യം ക​ഴി​ഞ്ഞാ​ൽ സ്കൂ​ളി​നു​ള്ളി​ലും കോ​ന്പൗ​ണ്ടി​ലും ആ​ർ​ക്കും പ്ര​വേ​ശി​ക്കാം, എ​ന്തു​മാ​കാം എ​ന്ന​താ​ണ് സ്ഥി​തി.
ഏ​ച്ചു​കെ​ട്ടും മു​ട​ന്തും ഇ​ല്ലാ​ത്ത സ്കൂ​ൾ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ര​ള​മാ​യേ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലു​ള്ളൂ. ശു​ചി​ത്വ​മി​ല്ലാ​ത്ത ശു​ചി​മു​റി​ക​ളാ​ണ് പ​ല​യി​ട​ത്തു​മു​ള്ള​ത്. കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​നു​സ​രി​ച്ചു​ള്ള ശു​ചി​മു​റി​ക​ൾ ഒ​രി​ട​ത്തു​മി​ല്ല. ഉ​ള്ള​വ​യി​ൽ വെ​ള്ള​വും വെ​ളി​ച്ച​വും ഉ​ണ്ടാ​കി​ല്ല. വാ​യു​വും വെ​ളി​ച്ച​വും ക​യ​റാ​ത്ത ഗു​ഡു​സു മു​റി​ക​ളാ​ണ് പ​ല​യി​ട​ത്തേ​യും ശു​ചി​മു​റി​ക​ൾ. ആ​ർ​ക്കും എ​ന്തി​നും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ക​യ​റി​വ​രാ​നും കു​ടി​യി​രി​ക്കാ​നും സൗ​ക​ര്യ​മു​ള്ള സ്കൂ​ളി​ലെ പൊ​ട്ടി​പ്പെ​ളി​ഞ്ഞ ത​റ​യു​ള്ള ക്ലാ​സ് മു​റി​യി​ൽ കു​ട്ടി​ക​ളെ പാ​ന്പു​ക​ടി​ച്ചാ​ൽ മ​രി​ക്കാ​തി​രി​ക്കു​ന്ന​ത് ആ​യു​സി​ന്‍റെ ദൈ​ർ​ഘ്യം​കൊ​ണ്ടു മാ​ത്ര​മാ​ണ്.
സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ ഇ​ത്ത​രം അ​വ​സ്ഥ​യ്ക്കു കാ​ര​ണം പ​ണ​ത്തി​ന്‍റെ അ​ഭാ​വ​മ​ല്ല ഇ​പ്പോ​ൾ.
സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ സ്കൂ​ളു​ക​ൾ​ക്ക് അ​നു​വ​ദി​ക്കു​ന്നു​ണ്ട്. നേ​രാം​വ​ണ്ണം ഇ​ത് ഉ​പ​യോ​ഗി​ക്കാ​ത്ത​തും അ​ലം​ഭാ​വ​വു​മാ​ണ് കാ​ര​ണ​മെ​ന്ന് സു​ൽ​ത്താ​ൻ​ബ​ത്തേ​രി സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ഷ​ഹ​ല ഷെ​റി​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പാ​ന്പു​ക​ടി​യേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ഒ​രു സ​ർ​ക്കാ​ർ അ​ലോ​ട്ടു​മെ​ന്‍റി​ന്േ‍​റ​യും ആ​വ​ശ്യ​മി​ല്ല. പൊ​ട്ടി​പ്പെ​ളി​ഞ്ഞ ത​റ​യി​ൽ പാ​ന്പി​നി​രി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടെ​ന്ന് അ​റി​യാ​ൻ സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​ന്‍റെ ആ​വ​ശ്യ​വു​മി​ല്ല.
നാ​ളെ രാ​ജ്യ​ത്തെ നി​യ​ന്ത്രി​ക്കാ​നു​ള്ള പൗ​ര​ൻ​മാ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഈ ​സ​ർ​ക്കാ​ർ സ​കൂ​ളു​ക​ൾ. കു​മ​ളി​ക്കു സ​മീ​പ​മു​ള്ള ഒ​രു സ്കൂ​ളി​ന് അ​ഞ്ച​ര​യേ​ക്ക​റോ​ളം ഭൂ​മി​യു​ണ്ടെ​ങ്കി​ലും ഒ​ന്ന​ര​യേ​ക്ക​റോ​ളം സ്ഥ​ലം കാ​ടു​പി​ടി​ച്ചു ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​ണ്.