കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
Friday, November 22, 2019 10:30 PM IST
ചെ​റു​തോ​ണി: സു​ൽ​ത്താ​ൻ ബ​ത്തേ​രി ഗ​വ. സ​ർ​വ​ജ​ന വി​എ​ച്ച്എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി ഷ​ഹ​ല ഷെ​റി​ൻ ക്ലാ​സി​ൽ പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി രൂ​പ​ത കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു.
കു​ട്ടി​ക്ക് പ​രി​ക്കു പ​റ്റി​യെ​ന്ന് മ​റ്റു കു​ട്ടി​ക​ൾ പ​റ​ഞ്ഞ​പ്പോ​ൾ​ത​ന്നെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ൽ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.
ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച കു​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ വേ​ണ്ട​സ​മ​യ​ത്ത് ന​ൽ​കു​ന്ന​തി​ന് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും ത​യാ​റാ​കാ​തി​രു​ന്ന​തും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തും മാ​ള​ങ്ങ​ൾ ഉ​ള്ള​തു​മാ​യ ക്ലാ​സ് റൂ​മു​ക​ൾ ഇ​ന്നും കേ​ര​ള​ത്തി​ലെ സ്കു​ളു​ക​ളി​ൽ ഉ​ണ്ടെ​ന്ന വാ​ർ​ത്ത ഞെ​ട്ടി​ക്കു​ന്ന​താ​ണ്.
ഓ​രോ അ​ധ്യാ​യ​ന വ​ർ​ഷ​വും സ്കൂ​ളു​ക​ൾ​ക്ക് ഫി​റ്റ്ന​സ് വേ​ണ​മെ​ന്ന കെ​ഇ​ആ​ർ നി​യ​മ​ത്തെ​പ്പോ​ലും വെ​ല്ലു​വി​ളി​ച്ച് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​വു​ന്ന​ത​ല്ല.
സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കൊ​പ്പം വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രി​ൽ​നി​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ അ​നാ​സ്ഥ​യും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണം.
ഇ​ടു​ക്കി രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫാ. ​ജോ​ർ​ജ് ത​ക​ടി​യേ​ൽ, ബി​നോ​യി മ​ഠ​ത്തി​ൽ, ജി​ജി കൂ​ട്ടു​ങ്ക​ൽ, സി​ബി വ​ലി​യ​മ​റ്റം, എം.​വി. ജോ​ർ​ജ്കു​ട്ടി, ഷേ​ർ​ളി കെ. ​പോ​ൾ, ഷൈ​നി ബേ​ബി, ബി​നോ​യി ജോ​സ​ഫ്, ബി​ൻ​സ് ദേ​വ​സ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.