തൊ​ടു​പു​ഴ ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘാ​ട​ക​സ​മി​തി​യാ​യി
Friday, November 22, 2019 10:25 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യും തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന 14-ാമ​ത് തൊ​ടു​പു​ഴ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഫെ​ബ്രു​വ​രി 13 മു​ത​ൽ 16 വ​രെ സി​ൽ​വ​ർ​ഹി​ൽ​സ് സി​നി​മാ​സി​ൽ ന​ട​ക്കും. സ​മ​കാ​ലി​ക ലോ​ക സി​നി​മ​യി​ലെ ച​ല​ച്ചി​ത്രാ​ചാ​ര്യന്മാ​രു​ടെ മി​ക​ച്ച സി​നി​മ​ക​ൾ​ക്കൊ​പ്പം ഗോ​വ, തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്‌ട്ര ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​കും. എ​ല്ലാ ദി​വ​സ​വും മീ​റ്റ് ദ ​ഡ​യ​റ​ക്ട​ർ, ഓ​പ്പ​ണ്‍ ഫോ​റം, സാം​സ്കാ​രി​ക സ​ദ​സ് എ​ന്നി​വ​യും ഉ​ണ്ടാ​കും. ആ​ലോ​ച​നാ യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി അ​ധ്യ​ക്ഷ നി​ർ​മ്മ​ല ഷാ​ജി, കാ​ഡ്സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ, എ​സ്.​എ​ൻ.​ഷാ​ജി , ബാ​ബു പ​ള്ളി​പ്പാ​ട്ട്, യു.​എ. രാ​ജേ​ന്ദ്ര​ൻ, എ​ൻ. ര​വീ​ന്ദ്ര​ൻ, എം.​എം. മ​ഞ്ജു​ഹാ​സ​ൻ, നി​ഷാ സോ​മ​ൻ, ര​മാ പി. ​നാ​യ​ർ, സ​ജി​ത ഭാ​സ്ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.