മൃ​ത​ദേ​ഹം പി​ക്ക്അപ്പി​ൽ കൊ​ണ്ടു​പോ​യ സം​ഭ​വം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Friday, November 22, 2019 10:25 PM IST
തൊ​ടു​പു​ഴ: പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം പി​ക്ക്അ​പ്പി​ൽ കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും സം​ഭ​വ​ത്തെ​ക്കുറി​ച്ച് അ​ന്വേ​ഷി​ച്ച് നാ​ലാ​ഴ്ച​യ്ക്ക​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു. ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഏ​ല​പ്പാ​റ സ്വ​ദേ​ശി രാ​ജു (70) ന്‍റെ മൃ​ത​ദേ​ഹം പി​ക്ക്അ​പ്പി​ൽ കൊ​ണ്ടു​പോ​യ​ത്. മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ ആം​ബു​ല​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഫ​യ​ർ സ​ർ​വീ​സ് ആം​ബു​ല​ൻ​സ് വി​ട്ടു​കൊ​ടു​ത്തി​ല്ല. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രാ​ണ് പി​ക്ക്അ​പ്പ് വി​ളി​ച്ചു​കൊ​ടു​ത്ത​ത്. രാ​ജു ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വം മൃ​ത​ദേ​ഹ​ത്തോ​ടു​ള്ള ക​ടു​ത്ത അ​നാ​ദ​ര​വാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​ഗി​ന്ന​സ് മാ​ട​സ്വാ​മി ക​മ്മീ​ഷ​നു സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ഇ​ന്ന​ലെ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ഡൊ​മി​നി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന സി​റ്റിം​ഗി​ൽ 60 കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. വി​വി​ധ കേ​സു​ക​ളി​ലാ​യി 44 പേ​ർ ഹാ​ജ​രാ​യി. ഇ​രു ക​ക്ഷി​ക​ളും ഹാ​ജ​രാ​യ 25 കേ​സു​ക​ളി​ൽ അ​ന്തി​മ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ൻ ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. ബാ​ക്കി​യു​ള്ള കേ​സു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തു. കേ​സു​ക​ളി​ൽ അ​ന്തി​മ പ​രി​ശോ​ധ​ന​യ്ക്കും കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നും ക​ക്ഷി​ക​ളെ ഹി​യ​റിം​ഗി​നാ​യി വീ​ണ്ടും വി​ളി​പ്പി​ക്കും.
തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​ടെ കേ​സു​ക​ളാ​ണ് ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ച്ച​ത്. നി​ല​വി​ലെ കേ​സു​ക​ൾ​ക്ക് പു​റ​മേ പു​തി​യ പ​രാ​തി​ക​ൾ ക​മ്മീ​ഷ​ന് ല​ഭി​ച്ചി​ല്ല. ക​മ്മീ​ഷ​ന്‍റെ അ​ടു​ത്ത സി​റ്റിം​ഗ് ഡി​സം​ബ​ർ 23-ന് ​തൊ​ടു​പു​ഴ പി​ഡ​ബ്ല്യു​ഡി റെ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കും