വാ​ട​ക​കാ​റി​ൽ ക​റ​ങ്ങി മോ​ഷ​ണം ന​ട​ത്തി​യ ആ​റം​ഗ​സം​ഘം പി​ടി​യി​ൽ
Friday, November 22, 2019 10:25 PM IST
തൊ​ടു​പു​ഴ: വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റി​ൽ ക​റ​ങ്ങി ന​ട​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു പെ​ട്രോ​ളും ബേ​ക്ക​റി​ക​ളി​ൽ നി​ന്നും ക​വ​ർ പാ​ലും മോ​ഷ്ടി​ച്ച ആ​റം​ഗ സം​ഘ​ത്തെ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​ർ വ​രെ പി​ടി​യി​ലാ​യ സം​ഘ​ത്തി​ലു​ണ്ട്. ഇ​തി​നു മു​ൻ​പ് മോ​ഷ​ണ​ക്കേ​സു​ക​ളി​ലും ക​ഞ്ചാ​വു കേ​സു​ക​ളി​ലും ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ന്പം​മെ​ട്ട് പു​ളി​ക്ക​ൽ​പീ​ടി​ക​യി​ൽ റോ​ഷ​ൻ ആ​ന്‍റ​ണി (25), ചേ​ർ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ 11-ാം മൈ​ൽ പൂ​ത​ക്കു​ള​ത്ത് നി​തി​ൻ ന​ടേ​ശ​ൻ (ഉ​ണ്ണി-20) , മു​ല്ല​പ്പ​ടി​ക്കാ​വ് പു​ളി​ക്ക​ൽ അ​ഖി​ൽ പോ​ൾ (31) , അ​രീ​പ്പ​റ​ന്പ് തെ​ക്ക് ച​ക്കാ​ല​വേ​ലി ശ്രീ​കാ​ന്ത് ( 19) , മാ​യി​ത്ത​റ ചാ​ര​പ്പ​റ​ന്പ് രാ​ഹു​ൽ (20), അ​രീ​പ്പ​റ​ന്പ് ക​റു​ക​ല്ലി​ൽ അ​മ​ൽ (19) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ എം.​പി.​സാ​ഗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ഒ​ള​മ​റ്റ​ത്തെ പ​യ​നി​യ​ർ ബേ​ക്ക​റി​യു​ടെ മു​ന്നി​ൽ വ​ച്ചി​രു​ന്ന ഒ​ൻ​പ​ത് പാ​യ്ക്ക​റ്റ് പാ​ൽ കാ​റി​ലെ​ത്തി​യ സം​ഘം മോ​ഷ്ടി​ച്ചു. പി​ന്നീ​ട് സ​മീ​പ​ത്തെ ഫ്ളാ​റ്റി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ലി​രു​ന്ന ബൈ​ക്കു​ക​ളി​ൽ നി​ന്നും പെ​ട്രോ​ളും മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ ല​ഭി​ച്ച​ത്. കാ​റി​ന്‍റെ​യും നാ​ലു പ്ര​തി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ഇ​തി​ൽ നി​ന്നും ല​ഭി​ച്ചു. കെഎ​ൽ 32 ബി 3968 ​ന​ന്പ​ർ കാ​ർ ചേ​ർ​ത്ത​ല​യി​ലു​ള്ള ആ​ളു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ ചു​വ​ടു പി​ടി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് ചേ​ർ​ത്ത​ല​യി​ൽ നി​ന്നും പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് ചേ​ർ​ത്ത​ല​യി​ൽ നി​ന്നും വി​നോ​ദ യാ​ത്ര​ക്കാ​യി വ​ന്ന​താ​ണെ​ന്നാ​ണ് പോ​ലീ​സി​നോ​ട് ഇ​വ​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പി​ടി​യി​ലാ​യ റോ​ഷ​ൻ ആ​ന്‍റ​ണി വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും ഇ​യാ​ളാ​ണ് സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ഇ​ന്ന​ലെ ഇ​ടു​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തി​നി​ടെ അ​രി​ക്കു​ഴ​യി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച​ടു​ത്ത പ്ര​തി​ക​ളെ ഇ​നി​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഏ​താ​നും ദി​വ​സം മു​ൻ​പ് പ്ര​തി​ക​ളു​ടെ ലു​ക്ക്ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ങ്കി​ലും ഇ​തു​വ​രെ സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.