വ​യ​നാ​ട് ഭീ​തി​യി​ൽ നെ​ടു​ങ്ക​ണ്ട​ത്തെ സ്കൂ​ളു​ക​ൾ
Friday, November 22, 2019 10:25 PM IST
നെ​ടു​ങ്ക​ണ്ടം: വ​യ​നാ​ട്ടി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച​തോ​ടെ നെ​ടു​ങ്ക​ണ്ട​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ര​ക്ഷി​താ​ക്ക​ളും ഭ​യാ​ശ​ങ്ക​യി​ൽ. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ഭീ​ഷ​ണി​യി​ലാ​ണ് നെ​ടു​ങ്ക​ണ്ട​ത്തു​ള്ള മൂ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ൾ. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ഞ്ചാ​യ​ത്ത് എ​ൽ​പി, യു​പി സ്കൂ​ളു​ക​ൾ, സ​ർ​ക്കാ​ർ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ സ്ഥി​തി​ചെ​യ്യു​ന്ന​ത് ടൗ​ണി​നു സ​മീ​പ​മു​ള്ള പ​പ്പി​നി​മെ​ട്ടി​നോ​ടു ചേ​ർ​ന്നാ​ണ്.

പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കാ​താ​യ​തോ​ടെ ഇ​വി​ടം കാ​ടു​ക​യ​റി മൂ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ മേ​ഖ​ല​യി​ൽ ഇ​ഴ​ജ​ന്തു​ശ​ല്യം രൂ​ക്ഷ​മാ​യി. ക്ലാ​സ് മു​റി​ക​ൾ​ക്കു​ള്ളി​ൽ പാ​ന്പു​ക​ളെ ക​ണ്ട നി​ര​വ​ധി സം​ഭ​വ​ങ്ങ​ളു​ണ്ട്. എ​ല്ലാം​ത​ന്നെ ഉ​ഗ്ര​വി​ഷ​മു​ള്ള​വ​യാ​യി​രു​ന്നു. പാ​ന്പു​ശ​ല്യം ഉ​ണ്ടാ​കു​ന്ന​ത് കാ​ണി​ച്ച് നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന് പി​ടി​എ ആ​രോ​പി​ച്ചു.

വി​ദ്യാ​ല​യ പ​രി​സ​ര​ത്തും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലും നി​ര​വ​ധി ഇ​ഴ​ജ​ന്തു​ക്ക​ളാ​ണു​ള്ള​ത്. സ്കൂ​ളി​ന്‍റെ പ​രി​സ​ര​ത്തെ കാ​ട് വെ​ട്ടി​മാ​റ്റാ​ത്ത​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ൾ സ്കൂ​ളു​ക​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്തെ കാ​ട് പൂ​ർ​ണ​മാ​യും വെ​ട്ടി​മാ​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം ഒ​രു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​ട​ക്ക​മു​ള്ള​വ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.