എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ​ക്ക് ബി​ഗ് സ​ല്യൂ​ട്ട്
Thursday, November 21, 2019 10:19 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജി​ല്ലാ ക​ലോ​ത്സ​വം സ​മാ​പി​ക്കു​ന്പോ​ൾ നാ​ലു​ദി​വ​സ​വും ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ച ഒ​രു വി​ഭാ​ഗ​മാ​ണ് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ. ക​ലോ​ത്സ​വ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ച്ചി​രു​ന്ന 11 ക​മ്മി​റ്റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ നി​സ്വാ​ർ​ഥ സേ​വ​ന​മാ​ണ് എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ കാ​ഴ്ച​വ​ച്ച​ത്. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട 108 കു​ട്ടി​ക​ളും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ 100 കു​ട്ടി​ക​ളു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി ക​ലോ​ത്സ​വ ന​ട​ത്തി​പ്പി​ന്‍റെ നെ​ടും​തൂ​ണു​ക​ൾ. ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം, രാ​ത്രി സു​ര​ക്ഷ, ഉൗ​ട്ടു​പു​ര തു​ട​ങ്ങി ക​ലോ​ത്സ​വ ന​ഗ​രി​യു​ടെ എ​ല്ലാ വ​ശ​ങ്ങ​ളി​ലും എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ സേ​വ​നം എ​ത്തി.
ദി​വ​സ​വും രാ​വി​ലെ മാ​ർ​ച്ച് ഫാ​സ്റ്റോ​ടെ ആ​രം​ഭി​ക്കു​ന്ന കേ​ഡ​റ്റു​ക​ളു​ടെ സേ​വ​നം രാ​ത്രി വൈ​കി​യും നീ​ളും. ഓ​രോ ദി​വ​സ​വും 70 കേ​ഡ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ക​ലോ​ത്സ​വ ജോ​ലി വി​ഭ​ജി​ച്ചു​ന​ൽ​കി​യി​രു​ന്ന​ത്. സേ​നാ വി​ഭാ​ഗ​ത്തി​ന് സ​മാ​ന​രീ​തി​യി​ൽ പ​രാ​തി​ക​ൾ​ക്കി​ട​വ​രു​ത്താ​തെ ന​ല്ല സേ​വ​നം ന​ൽ​കാ​നാ​യ​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സി​ലെ ഓ​രോ എ​ൻ​സി​സി കേ​ഡ​റ്റും ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ​നി​ന്നും മ​ട​ങ്ങു​ന്ന​ത്.