ഇ​ടു​ക്കി സ​ഹോ​ദ​യ കാ​യി​ക​മേ​ള: വി​ജ​യ​മാ​ത തൂ​ക്കു​പാ​ലം ചാ​ന്പ്യ​ൻ​മാ​ർ
Thursday, November 21, 2019 10:17 PM IST
അ​ണ​ക്ക​ര: മോ​ണ്‍​ഫോ​ർ​ട്ട് സ്കൂ​ളി​ൽ ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന ഇ​ടു​ക്കി സ​ഹോ​ദ​യ സി​ബി​എ​സ്ഇ കാ​യി​ക​മേ​ള സ​മാ​പി​ച്ചു. 236 പോ​യി​ന്‍റോടെ വി​ജ​യ​മാ​ത പ​ബ്ലി​ക് സ്കൂ​ൾ തൂ​ക്കു​പാ​ലം ചാ​ന്പ്യ​ൻ​മാ​രാ​യി. 172 പോ​യി​ന്‍റോടെ അ​ണ​ക്ക​ര മോ​ണ്‍​ഫോ​ർ​ട്ട് സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും 97 പോ​യി​ന്‍റോടെ ഹോ​ളി​ക്രോ​സ് നെ​ടു​ങ്ക​ണ്ടം മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
വി​ജ​യി​ക​ൾ​ക്ക് ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​സു​മം സ​തീ​ഷ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബ്ര​ദ​ർ ജോ​സ​ഫ് തോ​മ​സ്, കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ബേ​ബി ജോ​സ്, ഫാ. ​ഷൈ​ൻ, ജോ​യി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​ജീ​ന ഫെ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജോ​സ് പു​ര​യി​ടം ന​ന്ദി​യും പ​റ​ഞ്ഞു.