ഈ​സ്റ്റേ​ണ്‍ കി​ട​ക്ക നി​ർ​മാ​ണ ക​ന്പ​നി​യി​ൽ വ​ൻഅ​ഗ്നി​ബാ​ധ
Thursday, November 21, 2019 10:17 PM IST
തൊ​ടു​പു​ഴ: ഈ​സ്റ്റേ​ണ്‍ ക​ന്പ​നി പു​റ​ത്തി​റ​ക്കു​ന്ന സു​നി​ദ്ര കി​ട​ക്ക നി​ർ​മാ​ണ യൂ​ണി​റ്റി​ൽ വ​ൻ അ​ഗ്നി​ബാ​ധ. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ അ​ഞ്ചു ഫ​യ​ർ​സ്റ്റേ​ഷ​ൻ യൂ​ണി​റ്റു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ഭ​ഗീ​ര​ഥ​പ്ര​യ​ത്നം ന​ട​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. അ​ഗ്നി​ബാ​ധ​യി​ൽ ബെ​ഡു​ക​ളും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും നി​ർ​മാ​ണ യൂ​ണി​റ്റും ക​ത്തി ന​ശി​ച്ചു. ബെ​ഡു​ക​ളും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും ക​ത്തി ന​ശി​ച്ച​തി​ൽ ത​ന്നെ ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. അ​പ്പാ​ടെ നി​ലം പൊ​ത്തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ന​ഷ്ടം ഇ​തു വ​രെ ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല.

തീ ​പി​ടി​ത്തം പു​ല​ർ​ച്ചെ
മൂ​ന്നോ​ടെ

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് തൊ​ടു​പു​ഴ​യ്ക്കു സ​മീ​പം മ​ണ​ക്കാ​ട് -പു​തു​പ്പ​രി​യാ​രം റൂ​ട്ടി​ൽ അ​ങ്കം​വെ​ട്ടി​ക്ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സു​നി​ദ്ര കി​ട​ക്ക നി​ർ​മാ​ണ യൂ​ണി​റ്റി​ലെ ഗോ​ഡൗ​ണി​ൽ തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​രി​സ​ര​വാ​സി​ക​ൾ ഉ​ട​ൻ ത​ന്നെ തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​വി.​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഇ​തി​നോ​ട​കം തീ ​നി​യ​ന്ത്ര​ണാ​തീ​ത​മാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സു​ക​ളി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തീ​യ​ണ​ച്ച​ത് അ​ഞ്ചു
മ​ണി​ക്കൂ​റെ​ടു​ത്ത്

തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, മൂ​ല​മ​റ്റം, ക​ലൂ​ർ​ക്കാ​ട്, കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളാ​ണ് തീ​യ​ണ​യ്ക്കാ​ൻ സ്ഥ​ല​ത്തെ​ത്തി​യ​ത്. ഈ ​സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള 44 ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും പ​രി​ശ്ര​മി​ച്ചാ​ണ് എ​ട്ട​ര​യോ​ടെ അ​ഗ്നി​ബാ​ധ നി​യ​ന്ത്രി​ച്ച​ത്. എ​ങ്ങ​നെ​യാ​ണ് ക​ന്പ​നി​യി​ൽ തീ ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

തീ ​പി​ടി​ച്ച​തോ​ടെ ഉ​യ​ര​ത്തി​ൽ ഇ​രു​ന്പു​തൂ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ടം അ​പ്പാ​ടെ നി​ലം പൊ​ത്തി. രാ​ത്രി​യാ​യ​തി​നാ​ൽ ജി​വ​ന​ക്കാ​രി​ല്ലാ​തി​രു​ന്ന​തും സ​മീ​പ​ത്തേ​ക്കു പ​ട​ർ​ന്നു പി​ടി​ക്കാ​തി​രു​ന്ന​തും വ​ലി​യ ദു​ര​ന്ത​മൊ​ഴി​വാ​ക്കി. സം​ഭ​വ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സി​നു പു​റ​മെ പോ​ലീ​സും ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റ് വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം ന​ട​ത്തി. രാ​ത്രി​യി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നും സ്പാ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന​താ​യി സി​സി​ടി​വി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് തീ ​പെ​ട്ടെ​ന്ന് പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​താ​യും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.