കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തും
Thursday, November 21, 2019 10:16 PM IST
തൊ​ടു​പു​ഴ:​കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജി​ല്ല​യോ​ടു​ള്ള തു​ട​ർ​ച്ച​യാ​യ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്- എം ​നി​യോ​ജ​ക മ​ണ്ഡ​ല കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തും.
ഭൂ​മി പ​തി​വ് ച​ട്ടം പു​നഃപ​രി​ശോ​ധി​ക്കു​ക, കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള അ​നാ​വ​ശ്യ നി​ബ​ന്ധ​ന​ക​ൾ ഒ​ഴി​വാ​ക്കു​ക, കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച ഒ​ഴി​വാ​ക്കു​ക, ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​മു​ള്ള തോ​ട്ട ഭൂ​മി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ അം​ഗീ​ക​രി​ക്കു​ക, മ​റ്റ് ജി​ല്ല​ക്കാ​ർ​ക്കു​ള്ള അ​വ​കാ​ശം ഇ​ടു​ക്കി​ക്കാ​ർ​ക്കും ല​ഭ്യ​മാ​ക്കു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തു​ന്ന​ത്. ഇ​ന്ന് വ​ണ്ണ​പ്പു​റ​ത്ത് മു​ൻ ഗ​വ.​ചീ​ഫ് വി​പ്പ് തോ​മ​സ് ഉ​ണ്ണി​യാ​ട​നും ക​ട്ട​പ്പ​ന​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.എം.​ജെ.​ജേ​ക്ക​ബും അ​ടി​മാ​ലി​യി​ൽ യൂ​ത്ത്ഫ്ര​ണ്ട് മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​മോ​നി​ച്ച​നും ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. 24 ന് ​നെ​ടു​ങ്ക​ണ്ട​ത്തും 29 ന് ​പീ​രു​മേ​ട്ടി​ലും ധ​ർ​ണ ന​ട​ത്തും