വിജ്ഞാനമാതാ പള്ളിയിൽ വിശുദ്ധ മറിയംത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ നാളെ
Thursday, November 21, 2019 10:16 PM IST
തൊ​ടു​പു​ഴ: ഈ​സ്റ്റ് വി​ജ്ഞാ​ന മാ​താ പ​ള്ളി​യി​ൽ വി​ശു​ദ്ധ മ​റി​യം​ത്രേ​സ്യ​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ നാളെ ​ന​ട​ത്തു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ക്കോ​ളി​ൽ അ​റി​യി​ച്ചു. നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞ് ന്യൂ​മാ​ൻ കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നും തി​രു​ശേ​ഷി​പ്പ് ഏ​റ്റു​വാ​ങ്ങും. 3.45ന് ​വി​ജ്ഞാ​ന​മാ​താ പ​ള്ളി​യിൽ തി​രു​ശേ​ഷി​പ്പി​ന് സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് പാ​ലാ രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ നി​ർ​വ​ഹി​ക്കും.
ന്യൂ​മാ​ൻ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, അ​ഡ്വ. കു​ഞ്ഞ​ച്ച​ൻ മാ​റാ​ട്ടി​ൽ, ജെ​യിം​സു​കു​ട്ടി ച​ന്പ​ക്കു​ളം, കൈ​ക്കാ​രൻമാ​രാ​യ അ​ലൻ ജോ​ണ്‍ താ​ന്നി​ക്ക​ൽ, ജോ​ർ​ജ് ത​ട​ത്തി​ൽ, ടി.​ജെ.​പീ​റ്റ​ർ ത​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.