പാ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന ത​കൃ​തി
Monday, November 18, 2019 10:37 PM IST
തൊ​ടു​പു​ഴ: പോ​ലീ​സ് - എ​ക്സൈ​സ് പ​രി​ശോ​ധ​ന കു​റ​ഞ്ഞ​തോ​ടെ ന​ഗ​ര​ത്തി​ൽ പാ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന കൂ​ടി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​മീ​പം വ​രെ ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം.
ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​ലി​യ ലാ​ഭം മു​ൻ നി​ർ​ത്തി​യാ​ണ് പ​ല വി​ൽ​പ​ന​ക്കാ​രും പി​ടി​യി​ലാ​യാ​ൽ ത​ന്നെ ഇ​വ​യു​ടെ വി​ൽ​പ​ന​യു​മാ​യി വീ​ണ്ടും രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റു സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു വ​രു​ന്ന​തി​ന്‍റെ മ​റ​വി​ലാ​ണ് പാ​ൻ ഉ​ത്പ്പ​ന്ന​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്ന് ജി​ല്ല​യി​ലേ​ക്കെ​ത്തു​ന്ന​ത്. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യ്ക്കു പു​റ​മെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മാ​കു​ന്ന പൊ​തു​സ്ഥ​ല​ത്തെ പു​ക​വ​ലി​യും ഇ​പ്പോ​ൾ വ്യാ​പ​ക​മാ​ണ്. ഒ​രു പാ​യ്ക്ക​റ്റ് പാ​ൻ ഉ​ത്പ​ന്ന​ത്തി​ന് 30 മു​ത​ൽ 50 രൂ​പ വ​രെ​യാ​ണ് ക​ച്ച​വ​ട​ക്കാ​ർ വി​ല ഈ​ടാ​ക്കു​ന്ന​ത്. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ള​രെ കു​റ​ഞ്ഞ വി​ല​യ്ക്കാ​ണ് ഇ​വ ല​ഭി​ക്കു​ന്ന​ത്.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​റി​ല്ലെ​ങ്കി​ലും ക​ട​യ്ക്കു​ള്ളി​ൽ ഒ​ളി​ച്ചും മ​റ്റു​മാ​ണ് ഇ​വ​യു​ടെ വി​ൽ​പ്പ​ന. തൊ​ടു​പു​ഴ​യി​ൽ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം, ടൗ​ണ്‍​ഹാ​ൾ പ​രി​സ​രം, മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ൻ​ഡ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ട​യും പാ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ൽ​പ​ന ന​ട​ന്നു വ​രു​ന്നു​ണ്ട്.
പ​ല​പ്പോ​ഴും പെ​ട്ടി​ക്ക​ട​ക​ളി​ൽ നി​ന്നും മ​റ്റും പാ​ൻ ഉ​ത്പന്ന​ങ്ങ​ൾ പി​ടി കൂ​ടാ​റു​ണ്ടെ​ങ്കി​ലും ഇ​വ​ർ​ക്കെ​തി​രെ ജാ​മ്യം ല​ഭി​ക്കാ​വു​ന്ന നി​സാ​ര വ​കു​പ്പാ​ണ് ചു​മ​ത്തു​ന്ന​ത്. അ​തി​നാ​ൽ പി​ടി​യി​ലാ​കു​ന്ന​വ​ർ വീ​ണ്ടും വി​ൽ​പ​ന​യു​മാ​യി രം​ഗ​ത്തെ​ത്തും. പൊ​തു സ്ഥ​ല​ത്ത് പു​ക​വ​ലി​യ്ക്കു​ന്ന​വ​രി​ൽ നി​ന്നും 200 രൂ​പ പി​ഴ മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ പ​രി​മി​ത​മാ​യ ശി​ക്ഷ ല​ഭി​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് പോ​ലീ​സും എ​ക്സൈ​സും പ​റ​യു​ന്നു.