ഇ​ടു​ക്കി രൂ​പ​ത​യ്ക്ക് പ്ര​ശം​സ
Sunday, November 17, 2019 10:48 PM IST
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ച അ​സാ​ധാ​ര​ണ പ്രേ​ഷി​ത മാ​സാ​ച​ര​ണം രാ​ജ്യ​ത്തെ 13 സീ​റോ​മ​ല​ബാ​ർ രൂ​പ​ത​ക​ളി​ൽ ഏ​റ്റ​വും ന​ല്ല​രീ​തി​യി​ൽ ആ​ച​രി​ച്ച​ത് ഇ​ടു​ക്കി രൂ​പ​ത​യാ​ണെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭാ സി​ന​ഡി​ന്‍റെ സു​വി​ശേ​ഷ​വ​ത്ക​ര​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ്ര​ഖ്യാ​പി​ച്ചു. മാ​സാ​ച​ര​ണ​ത്തി​നു നേ​തൃ​ത്വം​ന​ൽ​കി​യ ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​നെ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ്ര​ശം​സി​ച്ചു.
രൂ​പ​ത​യി​ലെ മു​ഴു​വ​ൻ സ​മ​ർ​പ്പി​ത​രു​ടേ​യും അ​ൽ​മാ​യ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​അം​ഗീ​കാ​ര​ത്തി​നു കാ​ര​ണ​മെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ പ​റ​ഞ്ഞു.
പ്രേ​ഷി​ത മാ​സാ​ച​ര​ണ സ​മാ​പ​ന​ത്തി​ൽ ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത് ഇ​ടു​ക്കി രൂ​പ​ത​യു​ടെ സം​ഗ​മ​മാ​ണെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ അ​റി​യി​ച്ചു.