ക്രൈ​സ്ത​വ സ​ഭ​യ്ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണം കാ​ണാ​തെ പോ​കാ​നാ​കി​ല്ല: ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ
Sunday, November 17, 2019 10:47 PM IST
വെ​ള്ളാ​യാം​കു​ടി: ക്രൈ​സ്ത​വ സ​ഭ​യി​ലെ സ​ന്യ​സ്ത​രു​ടെ നീ​തി അ​ന്വേ​ഷി​ച്ചു​ന​ട​ക്കു​ന്ന​വ​ർ അ​വ​രു​ടെ സ​മൂ​ഹ​ത്തി​ലെ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ നീ​തി ഉ​റ​പ്പാ​ക്കാ​നാ​ണ് ആ​ദ്യം ശ്ര​മി​ക്കേ​ണ്ട​തെ​ന്ന് ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ ആ​വ​ശ്യ​പ്പെ​ട്ടു. ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ജ​നാ​ധി​പ​ത്യം ഇ​ല്ലെ​ന്നാ​ണ് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സം​ര​ക്ഷ​ക​ർ ച​മ​ഞ്ഞു​ന​ട​ക്കു​ന്ന​വ​രു​ടെ വി​ലാ​പം. സ​ഭ​യി​ൽ വി​ശ്വാ​സാ​ധി​പ​ത്യ​വും സ്നേ​ഹാ​ധി​പ​ത്യ​വും ത്യാ​ഗാ​ധി​പ​ത്യ​വു​മാ​ണു​ള്ള​ത്. ജ​നാ​ധി​പ​ത്യം നി​ല​നി​ൽ​ക്കു​ന്ന മ​ത​സ്ഥാ​പ​നം ഏ​താ​ണെ​ന്നു​കൂ​ടി ഇ​ക്കൂ​ട്ട​ർ വ്യ​ക്ത​മാ​ക്ക​ണം. സ്ത്രീ​സ​മ​ത്വ​ത്തി​നാ​യി സു​പ്രീം​കോ​ട​തി​യിൽ കേ​സ് ന​ട​ക്കു​ന്ന ഒ​രു വി​ശ്വാ​സ സ​മൂ​ഹ​ത്തി​ൽ​പെ​ട്ട വ്യ​ക്തി​യാ​ണ് ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ ജ​നാ​ധി​പ​ത്യ ശോ​ഷ​ണ​ത്തേ​ക്കു​റി​ച്ച് വി​ല​പി​ക്കു​ന്ന​തെ​ന്നു കാ​ണു​ന്പോ​ൾ ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കു നേ​രെ​യു​ള്ള ക​രു​തി​ക്കൂ​ട്ടി​യു​ള്ള ആ​ക്ര​മ​ണം കാ​ണാ​തെ​പോ​കാ​ൻ ക​ഴി​യി​ല്ല. രാ​ജ്യ​ത്ത് ശ​ന്പ​ളം​പോ​ലു​മി​ല്ലാ​തെ സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന സ​മ​ർ​പ്പി​ത​ർ ജാ​തി​യോ മ​ത​മോ നോ​ക്കി​യ​ല്ല ശു​ശ്രൂ​ഷ ചെ​യ്യു​ന്ന​ത്. സ​ന്യ​സ്ത​ർ വി​ശ്വാ​സ​വും അ​നു​സ​ര​ണ​യും പ്ര​തി​ജ്ഞ​യെ​ടു​ത്താ​ണ് അ​തി​നി​റ​ങ്ങി​ത്തി​രി​ക്കു​ന്ന​ത്. അ​തു സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ സ​ന്തോ​ഷ​ത്തോ​ടെ വി​ട​പ​റ​യ​ണം. സ​ഭ ചെ​യ്യു​ന്ന സ​ത്കൃ​ത്യ​ങ്ങ​ൾ പാ​ടി​ന​ട​ക്കാ​ത്ത​താ​ണ് അ​പ​രാ​ധ​മെ​ങ്കി​ൽ ഇ​നി​മു​ത​ൽ അ​തു​കൂ​ടി ശീ​ലി​ക്കാ​ൻ ക്രൈ​സ്ത​വ​ർ ത​യാ​റാ​ക​ണം- ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ പ​റ​ഞ്ഞു.