പ്രേ​ഷി​ത​മാ​സ സ​മാ​പ​ന​വും വൈ​ദി​ക, സ​ന്യ​സ്ത, അ​ല്മാ​യ മ​ഹാ​സം​ഗ​മ​വും ഇ​ന്ന്
Saturday, November 16, 2019 11:54 PM IST
ക​ട്ട​പ്പ​ന: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ച അ​സാ​ധാ​ര​ണ പ്രേ​ഷി​ത​മാ​സ​ത്തി​ന്‍റെ ഇ​ടു​ക്കി രൂ​പ​ത​യി​ലെ സ​മാ​പ​ന​വും വൈ​ദി​ക-​സ​ന്യ​സ്ത-​അ​ല്​മാ​യ മ​ഹാ​സം​ഗ​മ​വും ഇ​ന്ന് വെ​ള്ള​യാം​കു​ടി​യി​ൽ ന​ട​ക്കും.

രാ​വി​ലെ 7.30 ന് ​ഷം​ഷാ​ബാ​ദ് രൂ​പ​താ മെ​ത്രാ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ ബ​ലി അ​ർ​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ, മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, മാ​ർ ജോ​സ​ഫ് അ​രു​മ​ച്ചാ​ട​ത്ത്, ഫാ. ​റോ​യി ക​ണ്ണ​ൻചിറ സി​എം​ഐ, വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, പ്രൊ​വി​ൻ​ഷ്യ​ൽ​മാ​രാ​യ സി​സ്റ്റ​ർ ആ​നി പോ​ൾ സി​എം​സി, ഡോ. ​സി​സ്റ്റ​ർ സു​ഗു​ണ എ​ഫ്സി​സി, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി വി.​വി. ലൂ​ക്കാ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും മോ​ണ്‍. ഏ​ബ്രഹാം പു​റ​യാ​റ്റ്, ഫാ. ​ജ​യിം​സ് മാ​ക്കി​യി​ൽ, ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, ഫാ. ​ജ​യിം​സ് മം​ഗ​ല​ശേ​രി, ഫാ. ​മാ​ത്യു ഞ​വ​ര​യ്ക്കാ​ട്ട്, ഫാ. ​മാ​ത്യു ഇ​രു​ന്പു​കു​ത്തി​യി​ൽ, ഫാ. ​ജി​ൻ​സ് കാ​ര​യ്ക്കാ​ട്ട്, ഫാ. ​തോ​മ​സ് ശൗ​ര്യാം​കു​ഴി, മി​ധു​ൻ സ​ണ്ണി. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​ന്പാ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യു​മു​ള്ള ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഗ​മം ന​ട​ക്കു​ന്ന​ത്.