ന​വീ​ക​രി​ച്ച ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സ് മ​ന്ദി​രോദ്ഘാ​ട​നം നാളെ
Saturday, November 16, 2019 11:54 PM IST
ക​രി​ങ്കു​ന്നം: ന​വീ​ക​രി​ച്ച ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​ന്ദി​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് 18നു ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് നി​ർ​വ​ഹി​ക്കും.

അ​തി​രൂ​പ​ത കോ​ർ​പറേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി ഫാ. ​സ്റ്റാ​നി എ​ട​ത്തി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും സീ​റോ മ​ല​ബാ​ർ മേ​ജ​ർ എ​പ്പി​സ്കോ​പ്പ​ൽ ട്രൈ​ബ്യൂ​ണ​ൽ പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​തോ​മ​സ് അ​ദോ​പ്പി​ള്ളി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സി​നി​മാ​താ​രം മി​യ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബി​നു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി എ​ടാ​ന്പു​റം, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ൻ​ഡ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ൽ​സ​ണ്‍ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ല​ക്സ് ഓ​ലി​ക്ക​ര സ്വാ​ഗ​ത​വും പ്രി​ൻ​സി​പ്പ​ൽ യു.​കെ. സ്റ്റീ​ഫ​ൻ ന​ന്ദി​യും പ​റ​യും.