മോ​ഷ്ടാ​വ് പി​ടി​യി​ൽ
Saturday, November 16, 2019 11:54 PM IST
തൊ​ടു​പു​ഴ: നൈ​റ്റി​ക​ൾ ഹോ​ൾ സെ​യി​ലാ​യി ത​യ്ച്ചു​കൊ​ടു​ക്കു​ന്ന കോ​ടി​ക്കു​ളം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​ക്ക​ൽ നി​ന്നും 13600 രൂ​പ വി​ല​വ​രു​ന്ന 80 നൈ​റ്റി​ക​ൾ പി​ടി​ച്ചു പ​റി​ച്ച് കൊ​ണ്ടു​പോ​യ മോ​ഷ്ടാ​വ് പി​ടി​യി​ൽ.

എ​റ​ണാ​കു​ളം ചൊ​വ്വ​ര വെ​ള്ളി​നേ​ത്ത് വീ​ട്ടി​ൽ പാ​പ്പു​വി​ന്‍റെ മ​ക​ൻ മ​നോ​ജ് (45)ആ​ണ് തൊ​ടു​പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​സ് ഐ ​എം.​ബി. സാ​ഗ​ർ, വ​നി​ത എ​സ്ഐ ലി​ല്ലി, സീ​നി​യ​ർ സി​വി​ൽ​പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ​മാ​ൽ, ഷം​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.