ഭൂ​പ​തി​വു ഭേ​ദ​ഗ​തി: റോ​ഷി അ​ഗ​സ്റ്റി​ന്‍റെ നി​രാ​ഹാ​ര സ​മ​രം ക​ട്ട​പ്പ​ന​യി​ൽ
Saturday, November 16, 2019 11:52 PM IST
ക​ട്ട​പ്പ​ന: 1964 ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ക​ട്ട​പ്പ​ന​യി​ൽ ഡി​സം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും. ജി​ല്ല​യി​ലെ നി​ർ​മാ​ണ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യു​ള്ള 22.08.2019ൽ ​റ​വ​ന്യൂ​വ​കു​പ്പ് ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ജി​ല്ല​യി​ൽ ഒ​ട്ടേ​റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. ഈ ​ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് 25.9.2019 ൽ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പ് ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലൂ​ടെ ജി​ല്ല​യി​ലെ നി​ർ​മാ​ണ​മേ​ഖ​ല പാ​ടെ സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന​ത്തി​ന് മു​ഴു​വ​ൻ ബാ​ധ​ക​മാ​യ 1964-റൂ​ൾ ഇ​ടു​ക്കി ജി​ല്ല​യി​ൽ മാ​ത്രം ഏ​ർ​പ്പെ​ടു​ത്തി ഇ​റ​ക്കി​യി​രി​ക്കു​ന്ന ഉ​ത്ത​ര​വ് അം​ഗീ​ക​രി​ക്കി​ല്ല. നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യാ​ത​യും സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് അ​ഭി​പ്രാ​യം ആ​രാ​യു​ക​യും ചെ​യ്യാ​തെ​യു​മാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മൂ​ന്നാ​ർ സം​ര​ക്ഷ​ണ​ത്തി​ന്‍റ പേ​രി​ൽ നി​ർ​മാ​ണം ഏ​ർ​പ്പെ​ടു​ത്തി​യ ആ​ന​വി​ലാ​സം വി​ല്ലേ​ജ് മൂ​ന്നാ​റി​ൽ നി​ന്ന് 100 കി​ലോ​മീ​റ്റ​റി​ൽ അ​ധി​കം ദൂ​ര​ത്താ​ണ്. 14.10.2019ൽ ​ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​പ്പോ​ൾ​പോ​ലും ഈ ​അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ചി​ല്ല.

മൂ​ന്നാ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് ഭൂ​പ്ര​കൃ​തി​ക്ക് അ​നു​സൃ​ത​മാ​യ കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ടം രൂ​പീ​ക​രി​ച്ച് പ​ഞ്ചാ​യ​ത്തു​മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​പ​ക​രം വ​ർ​ഷ​ങ്ങ​ളാ​യി കൈ​വ​ശം വ​ച്ച് അ​നു​ഭ​വി​ച്ചു​വ​രു​ന്ന കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ഉ​ത്ത​ര​വി​ലൂ​ടെ ഏ​റ്റെ​ടു​ത്ത് ജി​ല്ല​യു​ടെ അ​നു​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പോ​ലും താ​റു​മാ​റാ​ക്കു​ന്ന ഉ​ത്ത​ര​വു​ക​ൾ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് റോ​ഷി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 16-ാം നി​യ​മ​സ​ഭാ സ​മ്മേ​ള​നം 21ന് ​അ​വ​സാ​നി​ക്കു​മെ​ന്നി​രി​ക്കെ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തു​ട​ർ സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കേ​ണ്ടി​വ​രു​ന്ന​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ജോ​സ് പാ​ല​ത്തി​നാ​ൽ, ജി​ൻ​സ​ണ്‍ വ​ർ​ക്കി, മ​നോ​ജ് എം. ​തോ​മ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.